പാക് മോഡലിനെ സഹോദരന്‍ കഴുത്തു ഞെരിച്ചു കൊന്നു; ദുരഭിമാനക്കൊലയെന്ന് സംശയം

ഫെയ്‌സ്ബുക്കിലൂടെ നിര്‍ഭയം സ്വന്തം ചിത്രങ്ങളും നിലപാടുകളും വ്യക്തമാക്കിയിരുന്ന കന്ദീല്‍ മൂന്ന് ദിവസം മുമ്പാണ് കൊല്ലപ്പെടുന്നത്.

പാക് മോഡലിനെ സഹോദരന്‍  കഴുത്തു ഞെരിച്ചു കൊന്നു; ദുരഭിമാനക്കൊലയെന്ന് സംശയം

മുള്‍ട്ടാന്‍: പാകിസ്ഥാനിലെ പ്രമുഖ മോഡല്‍ കന്ദീല്‍ ബലോച്ചിനെ സഹോദരന്‍ കഴുത്തു ഞെരിച്ചു കൊന്നു. സംഭവം ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

ഫെയ്‌സ്ബുക്കിലൂടെ നിര്‍ഭയം സ്വന്തം ചിത്രങ്ങളും നിലപാടുകളും വ്യക്തമാക്കിയിരുന്ന കന്ദീല്‍ മൂന്ന് ദിവസം മുമ്പാണ് കൊല്ലപ്പെടുന്നത്.

കന്ദീലിന്റെ ജന്മസ്ഥലമായ മുള്‍ട്ടാനില്‍ വെച്ചാണ് കൊലപാതകം നടന്നത്. ഈദ് ആഘോഷിക്കാനായി നാട്ടിലെത്തിയതായിരുന്നു കന്ദീല്‍. ഫെയ്‌സ്ബുക്കില്‍ തന്റെ ഫോട്ടോയും വീഡിയോയും അപ്‌ലോഡ് ചെയ്തതിനെ തുടര്‍ന്ന് സഹോദരനില്‍ നിന്ന് എതിര്‍പ്പുള്ളതായി കന്ദീല്‍ പറഞ്ഞിരുന്നതായുള്ള സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നുമാവശ്യപ്പെട്ട് മൂന്നാഴ്ച്ച മുമ്പ് കന്ദീല്‍ ആഭ്യന്തര മന്ത്രിക്കും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും പരാതി നല്‍കിയിരുന്നു.

'ബാന്‍' എന്ന കന്ദീലിന്റെ ഏറ്റവും ഒടുവിലത്തെ സംഗീത ആല്‍ബം കഴിഞ്ഞ ആഴ്ച്ചയാണ് പുറത്തിറങ്ങിയത്. ഇന്റര്‍നെറ്റില്‍ വൈറലായ വീഡിയോയ്‌ക്കെതിരെ പാകിസ്ഥാനില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.