കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസുകാരോട് സൂക്ഷിച്ചുകൊള്ളാന്‍ സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഭീഷണി

ജില്ലയില്‍ രാഷ്ട്രീയ കൊലപാതകമുണ്ടാകുമ്പോള്‍ പാര്‍ട്ടിയെ പഴിചാരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ അവര്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചും അക്രമങ്ങളെക്കുറിച്ചും മറക്കരുതെന്ന് ജയരാജന്‍ ഓര്‍മ്മിപ്പിച്ചു. ഈ കേസുകളിലൊന്നും ഇതുവരെയും അന്വേഷണം അവസാനിച്ചിട്ടില്ലെന്നും സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി നടിക്കുന്നവര്‍ സൂക്ഷിക്കണമെന്നും ജയരാജന്‍ മുന്നറിയിപ്പ് നല്‍കി.

കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസുകാരോട് സൂക്ഷിച്ചുകൊള്ളാന്‍ സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഭീഷണി

സിപിഐ(എം) സംസ്ഥാന സെക്രട്ടറിക്ക് പിന്നാലെ ഭീഷണിയുമായി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും രംഗത്തെത്തി. കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെട്ട കൊലപാതകമടക്കമുള്ള ക്രിമിനല്‍ കേസുകളുടെ കണക്കെടുക്കുത്തുവെച്ചിട്ടുണ്ടെന്നും കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ സൂക്ഷിക്കുന്നത് നല്ലതാണെന്നും മുന്നറിയിപ്പു നല്‍കി സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണ് രംഗത്തെത്തിയത്. സിപിഐ(എം)നെ കുറ്റപ്പെടുത്തി സമാധാനവാദികളാകാന്‍ ശ്രമിക്കുന്നവര്‍ക്ക് തക്കതായ മറുപടിയുണ്ടെന്നും ജയരാജന്‍ സൂചിപ്പിച്ചു.


സിപിഐ(എം) അന്നൂരില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യവേയാണ് മുന്നറിയിപ്പുമായി പി ജയരാജന്‍ രംഗത്തെത്തിയത്. പയ്യന്നൂര്‍ ധന്‍രാജ് വധക്കേസിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ വിശദീകരിക്കുന്നതിനായാണ് രാഷ്ട്രീയ യോഗം സംഘടിപ്പിച്ചത്. ജില്ലയില്‍ രാഷ്ട്രീയ കൊലപാതകമുണ്ടാകുമ്പോള്‍ പാര്‍ട്ടിയെ പഴിചാരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ അവര്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചും അക്രമങ്ങളെക്കുറിച്ചും മറക്കരുതെന്ന് ജയരാജന്‍ ഓര്‍മ്മിപ്പിച്ചു. ഈ കേസുകളിലൊന്നും ഇതുവരെയും അന്വേഷണം അവസാനിച്ചിട്ടില്ലെന്നും സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി നടിക്കുന്നവര്‍ സൂക്ഷിക്കണമെന്നും ജയരാജന്‍ മുന്നറിയിപ്പ് നല്‍കി.കെ സുധാകരനെതിരായ നാല്‍പ്പാടി വാസു വധക്കേസിലെ മൊഴി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത്തരം കേസുകളുടെ കണക്കുകള്‍ പാര്‍ട്ടി ശേഖരിക്കുന്നുണ്ടെന്നും ജയരാജന്‍ വ്യക്തമാക്കി. കൊലപാതകത്തിന്റെയും അക്രമത്തിന്റെയും ഭാഷയില്‍ നേരിട്ടാല്‍ അതേഭാഷയില്‍ തിരിച്ചടിക്കുമെന്നും പി ജയരാജന്‍ പറഞ്ഞു.

കണ്ണൂരില്‍ ആര്‍എസ്എസിനു പുറമേ കോണ്‍ഗ്രസിനെയും ശക്തമായി നേരിടും. അതിനുള്ള കഴിവ് പാര്‍ട്ടിക്കുണ്ടെന്നും ജയരാജന്‍ വ്യക്തമാക്കി.

Read More >>