ഹൈക്കോടതി പരിസരത്ത് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു; പോലീസ് ലാത്തി വീശി

കോടതി നടപടികള്‍ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്നാവശ്യപ്പെട്ടാണ് മര്‍ദ്ദനം. ഹൈക്കോടതിയിലെ മീഡിയാ റൂം അഭിഭാഷകര്‍ ബലമായി ഒഴിപ്പിച്ചു. മീഡിയാ റൂമില്‍ ഉണ്ടായിരുന്ന വനിതാ മാധ്യമ പ്രവര്‍ത്തകയെ അഭിഭാഷകര്‍ അപമാനിച്ചു. മീഡിയാ റൂം അടച്ചിടാന്‍ ഹൈക്കോടതി ഉത്തരവുണ്ടെന്ന് അവകാശപ്പെട്ടാണ് അഭിഭാഷകരുടെ നടപടി.

ഹൈക്കോടതി പരിസരത്ത് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു; പോലീസ് ലാത്തി വീശി

കൊച്ചി: കേരള ഹൈക്കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിച്ചു. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സലാം പി ഹൈദ്രോസ്, മീഡിയാ വണ്‍ ക്യാമറാമാന്‍ മോനിഷ് എന്നിവര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ഗവ. പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ പീഡന കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തെ ചൊല്ലിയാണ് ഇന്ന് വീണ്ടും സംഘര്‍ഷമുണ്ടായത്.


കോടതി നടപടികള്‍ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്നാവശ്യപ്പെട്ടാണ് മര്‍ദ്ദനം. ഹൈക്കോടതിയിലെ മീഡിയാ റൂം അഭിഭാഷകര്‍ ബലമായി ഒഴിപ്പിച്ചു. മീഡിയാ റൂമില്‍ ഉണ്ടായിരുന്ന വനിതാ മാധ്യമ പ്രവര്‍ത്തകയെ അഭിഭാഷകര്‍ അപമാനിച്ചു. മീഡിയാ റൂം അടച്ചിടാന്‍ ഹൈക്കോടതി ഉത്തരവുണ്ടെന്ന് അവകാശപ്പെട്ടാണ് അഭിഭാഷകരുടെ നടപടി. മാധ്യമപ്രവർത്തകർക്ക് നേരെ അഭിഭാഷകർ ബൈക്ക് ഓടിച്ച് കയറ്റാൻ ശ്രമം നടത്തി.

കൊച്ചിയിലെ കോണ്‍വെന്റ് റോഡില്‍വച്ച് ഗവ. പ്ലീഡര്‍ ധനേഷ് മാത്യൂ മാഞ്ഞൂരാനെ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടി രേഖാമൂലം പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ ധനേഷിന് എതിരെ കള്ളക്കേസ് ചുമത്തിയാണ് നടപടി എന്നാണ് അഭിഭാഷകരുടെ വാദം.

ഇതേ വിഷയത്തില്‍ ഇന്നലേയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ  അഭിഭാഷകര്‍ കയ്യേറ്റം നടത്തിയിരുന്നു.

Read More >>