മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ 'ഒപ്പം'; ട്രെയിലര്‍ കാണാം

ഓണത്തിനുള്ള മോഹന്‍ലാല്‍ ചിത്രമായി ഒപ്പം തിയേറ്ററുകളിലെത്തും.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍

മോഹന്‍ലാലന്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തുന്ന 'ഒപ്പം' ട്രെയിലര്‍ പുറത്തിറങ്ങി. പ്രിയദര്‍ശന്‍ തിരക്കഥയും സംവിധാനവും വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അന്ധനായാണ് മോഹന്‍ലാല്‍ എത്തുന്നത്.

ഗോവിന്ദ് വിജയന്റെ കഥയില്‍ ക്രൈം ത്രില്ലറാണ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ ഒരുക്കിയിരിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ നെടുമുടി വേണു, രഞ്ജി പണിക്കര്‍, ചെമ്പന്‍ വിനോദ്, അജു വര്‍ഗീസ്, കലാഭവന്‍ ഷാജോണ്‍, കുഞ്ചന്‍, മാമുക്കോയ, വിമലാ രാമന്‍, അനുശ്രീ, അര്‍ജുന്‍ നന്ദകുമാര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഹരി നാരായണന്‍, മധു വാസുദേവന്‍ എന്നിവരാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് അല്‍ഫോന്‍സ് പുത്രനാണ്.

ഓണത്തിനുള്ള മോഹന്‍ലാല്‍ ചിത്രമായി ഒപ്പം തിയേറ്ററുകളിലെത്തും.