മാണിയും കേരള കോണ്‍ഗ്രസും യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്ന് ഉമ്മന്‍ചാണ്ടി

യുഡിഎഫ് മുന്നണിയില്‍ മാണിക്കും കേരള കോണ്‍ഗ്രസിനുമെതിരെ യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്നും മാണിയും കേരള കോണ്‍ഗ്രസും യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മാണിയും കേരള കോണ്‍ഗ്രസും യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്ന് ഉമ്മന്‍ചാണ്ടി

കേരള കോണ്‍ഗ്രസിന്റെയും യൂത്ത് ഫ്രണ്ടിന്റെയും ആരോപണങ്ങള്‍ നിഷേധിച്ച് ഉമ്മന്‍ചാണ്ടി. അവര്‍ ആരോപിക്കുന്ന പോലെ ബാര്‍ കോഴ ആരോപണങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യാതൊരുവിധ പങ്കുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് മുന്നണിയില്‍ മാണിക്കും കേരള കോണ്‍ഗ്രസിനുമെതിരെ യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്നും മാണിയും കേരള കോണ്‍ഗ്രസും യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരള കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ യുഡിഎഫിനുള്ളില്‍ ചര്‍ച്ച ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി സൂചിപ്പിച്ചു. യുഡിഎഫിലെ തന്നെ മുതിര്‍ന്ന നേതാവായ മാണിയെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.


യുഡിഎഫിന് തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് കാരണം ബാര്‍കോഴ ആരോപണങ്ങളാണെന്നും, പ്രസ്തുത ആരോപണങ്ങള്‍ക്ക് പന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കരങ്ങളാണെന്നും വ്യക്തമാക്കി യൂത്ത് ഫ്രണ്ട് സോണിയഗാന്ധിക്ക് കത്തെഴുതിയിരുന്നു. ഉമ്മന്‍ചാണ്ടി സംശയത്തിന്റെ നിഴലിലാണെന്നും രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ് എന്നിവര്‍ ബിജു രമേശുമായി ചേര്‍ന്ന് മാണിക്കെതിരെ ഗുഢാലോചന നടത്തിയെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു. ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ കത്തിനു പിന്നാലെ മാണിയും പത്രപ്രസ്താവന നടത്തിയിരുന്നു.

Read More >>