ലോറി മരത്തിലിടിച്ച് മഹാരാഷ്ട്രാ സ്വദേശി മരിച്ചു

കൊച്ചിയില്‍ നിന്നും ടയറുകള്‍ കയറ്റി ഗുജറാത്തിലെ വഡോദരയിലേക്ക് പോവുകയായിരുന്ന എ എച്ച് 50-1276 നമ്പര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. കാസര്‍ഗോഡ് നിന്ന് ഫയര്‍ഫോഴ്സും ബേക്കല്‍ പോലീസും സ്ഥലത്തെത്തിയാണ് ലോറിക്കകത്ത് കുടുങ്ങിയ രണ്ടുപേരെയും പുറത്തെടുത്തത്.

ലോറി മരത്തിലിടിച്ച് മഹാരാഷ്ട്രാ സ്വദേശി മരിച്ചു

കാസര്‍ഗോട്: കൊച്ചിയില്‍ നിന്നും ഗുജറാത്തിലേക്ക് ടയറുകള്‍ കയറ്റി പോവുകയായിരുന്ന ലോറി കാസർഗോഡ് മയിലാട്ടിയില്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ് മഹാരാഷ്ട്ര സ്വദേശി മരിച്ചു. ഒരാളെ അതീവ ഗുരുതരാവസ്ഥയില്‍ മംഗലുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊച്ചിയില്‍ നിന്നും ടയറുകള്‍ കയറ്റി ഗുജറാത്തിലെ വഡോദരയിലേക്ക് പോവുകയായിരുന്ന എ എച്ച് 50-1276 നമ്പര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. കാസര്‍ഗോഡ് നിന്ന് ഫയര്‍ഫോഴ്സും ബേക്കല്‍ പോലീസും സ്ഥലത്തെത്തിയാണ് ലോറിക്കകത്ത് കുടുങ്ങിയ രണ്ടുപേരെയും പുറത്തെടുത്തത്. തലയ്ക്ക് മാരകമായി പരിക്കേറ്റ യുവാവ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. പരിക്കേറ്റയാളെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളുടെ നില അതീവഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.ലോറി ഉടമകളുമായി ബന്ധപ്പെട്ടതില്‍ നിന്നും മഹാരാഷ്ട്ര സ്വദേശികളായ അനില്‍, ലക്ഷ്മണന്‍ എന്നിവരാണ് ലോറിയിലുണ്ടായിരുന്നത് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ആരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബന്ധുക്കള്‍ വന്നാല്‍ മാത്രമേ മരിച്ചയാളെ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. പോലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ മഹാരാഷ്ട്രയില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്.

Read More >>