കോഴിക്കോട് ജില്ലയിലും കോളറ സ്ഥിരീകരിച്ചു

കോര്‍പ്പറേഷന്‍ പരിധിയിലെ എടക്കാട് സ്വദേശിയിലാണ് കോളറ സ്ഥിരീകരിച്ചത്. മണിപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച മുതല്‍ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

കോഴിക്കോട് ജില്ലയിലും കോളറ സ്ഥിരീകരിച്ചു

കോഴിക്കോട് : പാലക്കാട്, മലപ്പുറം ജില്ലകള്‍ക്ക് പുറമെ കോഴിക്കോടു ജില്ലയിലും കോളറ സ്ഥിരീകരിച്ചു. കോര്‍പ്പറേഷന്‍ പരിധിയിലെ എടക്കാട് സ്വദേശിയിലാണ് കോളറ  സ്ഥിരീകരിച്ചത്. മണിപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച മുതല്‍ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

മലപ്പുറം ജില്ലയില്‍ 15 ലേറെ പേര്‍ക്ക് കോളറ രോഗം ബാധിച്ചിരുന്നു. നാലുദിവസം മുമ്പ് കുറ്റിപ്പുറത്ത് കോളറ ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു.  പാലക്കാട് ജില്ലയില്‍ പട്ടഞ്ചേരിയില്‍ 23 കാരി കോളറ ബാധിച്ച് ചികിത്സയിലായിരുന്നു. മൂന്നു പേര്‍ നേരത്തെ വയറിളക്ക രോഗം ബാധിച്ച് പട്ടഞ്ചേരിയില്‍ മരിച്ചതും കോളറ ബാധയെ തുടര്‍ന്നാണെന്നു സംശയമുണ്ട്.


അതേസമയം കുറ്റിപ്പുറത്ത് കോളറ പടര്‍ന്നത് അഴുക്കു ചാലിലെ വെള്ളം മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചവര്‍ക്കാണ് മലപ്പുറത്ത് രോഗം ബാധിച്ചത്. ഇതിനെ തുടര്‍ന്ന് രണ്ടു ഹോട്ടലുകള്‍ ആരോഗ്യ വരുക്ക് പൂട്ടിച്ചിരുന്നു. മലപ്പുറത്ത് അഴുക്കു ചാലിലെ വെള്ളത്തില്‍ നിന്നാണ് കോളറ വന്നതെങ്കില്‍ പാലക്കാട് പട്ടഞ്ചേരിയില്‍ കുടിവെള്ളത്തില്‍ നിന്നാണ് കോളറ പടര്‍ന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. കനാലില്‍ നിന്നും ജലം പൊട്ടിയ പൈപ്പിലൂടെ കുടിവെള്ള പൈപ്പില്‍ കയറിയതായിരുന്നു കോളറക്ക് കാരണം. എന്നാല്‍ കോഴിക്കോട് ജില്ലയില്‍ കോളറ പടര്‍ന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തിയിട്ടില്ല. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു.

Read More >>