കാണാതായ മലയാളികളിൽ ഒരാൾ പിടിയിൽ; മറ്റുള്ളവർ ഇറാനിലേക്ക് കടന്നതായി സൂചന

കഴിഞ്ഞ ആഴ്ച ഫിറോസ് വീട്ടിലേക്ക് വിളിച്ചിരുന്നു. ഇയാള്‍ മുംബൈയില്‍ ആണെന്നും കൂടെയുള്ളവര്‍ ഇറാനിലേക്ക് കടന്നു എന്നും ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. ഈ വിവരം രഹസ്യമായി സൂക്ഷിക്കണം എന്നും ഇയാള്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. മലയാളികളെ കാണാതായി എന്ന വാര്‍ത്ത വരുന്നതിന് മുമ്പാണ് ഇയാള്‍ ഫോണ്‍ ചെയ്തത്.

കാണാതായ മലയാളികളിൽ ഒരാൾ പിടിയിൽ; മറ്റുള്ളവർ ഇറാനിലേക്ക് കടന്നതായി സൂചന

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കാണാതായവര്‍ ഇറാനിലേക്ക് കടന്നതായി സൂചന. കാസര്‍ഗോഡ് നിന്ന് കാണാതായവരില്‍ ഒരാള്‍ ഇന്നലെ മുംബൈയില്‍ നിന്ന് പിടിയിലായിരുന്നു.തൃക്കരിപ്പൂര്‍ സ്വദേശി ഫിറോസ് ഖാനാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാണാതായ മറ്റുള്ളവര്‍ ഇറാനിലേക്ക് കടന്നു എന്ന സൂചന ലഭിച്ചത്. ഫിറോസിനെ ചോദ്യം ചെയ്യാനായി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

കഴിഞ്ഞ ആഴ്ച ഫിറോസ് വീട്ടിലേക്ക് വിളിച്ചിരുന്നു. ഇയാള്‍ മുംബൈയില്‍ ആണെന്നും കൂടെയുള്ളവര്‍ ഇറാനിലേക്ക് കടന്നു എന്നും ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. ഈ വിവരം രഹസ്യമായി സൂക്ഷിക്കണം എന്നും ഇയാള്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. മലയാളികളെ കാണാതായി എന്ന വാര്‍ത്ത വരുന്നതിന് മുമ്പാണ് ഇയാള്‍ ഫോണ്‍ ചെയ്തത്.

കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഇയാളുടെ വീട്ടുകാരില്‍ നിന്ന് മൊഴി എടുത്തിരുന്നു. ബന്ധുക്കളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ മുംബൈയില്‍ നിന്ന് പിടികൂടിയത്. ഫിറോസ് ഖാനെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കും.

കാസര്‍ഗോഡ്-പാലക്കാട് ജില്ലകളില്‍ നിന്നായി 19 മലയാളികളെയാണ് കാണാതായത്. കാണാതായവര്‍  ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായും സൂചനയുണ്ട്. മലയാളികളെ കാണാതായ കേസ് എന്‍ഐഎ ഏറ്റെടുത്ത് അന്വേഷിക്കും. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സി സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്.

Story by
Read More >>