രാജ്ഭവനിലെ വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ് വേണമെന്ന് ഗവര്‍ണര്‍

രാജ്ഭവന്റെ ഉടമസ്ഥതിയിലുള്ള മുഴുവന്‍ വാഹനങ്ങളിലും നമ്പര്‍ പ്ലേറ്റ് വയ്ക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവത്തിന്റെ ഉത്തരവ്.

രാജ്ഭവനിലെ വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ് വേണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: രാജ്ഭവന്റെ ഉടമസ്ഥതിയിലുള്ള മുഴുവന്‍ വാഹനങ്ങളിലും നമ്പര്‍ പ്ലേറ്റ് വയ്ക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവത്തിന്റെ ഉത്തരവ്.

രാജ്ഭവനില്‍ ഗവര്‍ണറുടേതല്ലാത്ത വാഹനങ്ങളില്‍ നമ്പര്‍ പ്ലേറ്റ് വെക്കണമെന്ന് ചൂണ്ടിക്കാട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി നല്‍കിയ നോട്ടീസിനെ തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി. മ്പര്‍ പ്ലേറ്റ് വെക്കാത്തത് ഗതാഗത നിയമലംഘനമാണെന്നു നോട്ടീസില്‍ ചൂണ്ടി കാട്ടിയിരുന്നു.

അനധികൃതമായി സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ ബോര്‍ഡുകള്‍ വാഹനങ്ങളില്‍ സ്ഥാപിക്കുന്നതിനെതിരെ ഓപ്പറേഷന്‍ ബോസ് എന്ന പേരില്‍ പരിശോധന ആരംഭിച്ചതിന്റെ ഭാഗമായിട്ടായിരുന്നു ഗതാഗത വകുപ്പിന്റെ നടപടി.

Read More >>