മാന്‍ഹോളില്‍ കുടുങ്ങിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനിറങ്ങി മരണമടഞ്ഞ നൗഷാദിന്റെ ഭാര്യയ്ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി നല്‍കിയില്ലെന്ന് പരാതി

കഴിഞ്ഞ നവംബറിലാണ് സംസ്ഥാനത്തെ കണ്ണീരിലാഴ്ത്തി നൗഷാദ് മരണപ്പെട്ടത്. മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അവര്‍ക്കൊപ്പം നൗഷാദും മരണമടയുകയായിരുന്നു.

മാന്‍ഹോളില്‍ കുടുങ്ങിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനിറങ്ങി മരണമടഞ്ഞ നൗഷാദിന്റെ ഭാര്യയ്ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി നല്‍കിയില്ലെന്ന് പരാതി

കോഴിക്കോട് പാളയത്ത് മാന്‍ഹോളില്‍ കുടുങ്ങിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനിറങ്ങി മരണത്തിന് കീഴടങ്ങിയ ഓട്ടോഡ്രൈവര്‍ നൗഷാദിന്റെ ഭാര്യയ്ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി നല്‍കിയില്ലെന്ന് പരാതി. എല്‍ഡിഎഫ് അധികാരത്തിലെത്തിയിട്ടും ജോലിക്കാര്യത്തില്‍ യാതൊരു തീരുമാനവുമുണ്ടാകാത്ത അവസ്ഥയാണുള്ളത്.

കഴിഞ്ഞ നവംബറിലാണ് സംസ്ഥാനത്തെ കണ്ണീരിലാഴ്ത്തി നൗഷാദ് മരണപ്പെട്ടത്. മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അവര്‍ക്കൊപ്പം നൗഷാദും മരണമടയുകയായിരുന്നു. തുടര്‍ന്ന് നൗഷാദിന്റെ വീട്ടിലെത്തിയ അന്നത്തെ മുഖ്യമന്ത്രി ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും കുടുംബത്തിന് വേണ്ട എന്ത് സഹായവും നല്‍കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു.


ധീരതയ്ക്കുളള അവാര്‍ഡിന് നൗഷാദിനെ പരിഗണിക്കുമെന്നും അന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നൗഷാദിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും അഞ്ചുലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിക്കുകയും മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യങ്ങള്‍ തീരുമാനിക്കുകയും യുഡിഎഫ് സര്‍ക്കാര്‍ ചെയ്തിരുന്നു.

നൗഷാദിന്റെ മരണം കേരളത്തില്‍ രാഷ്ട്രീയ തലത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് ബിജെപിയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. സമത്വമുന്നേറ്റ യാത്രക്ക് കൊച്ചിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവേ മരിക്കുന്നെങ്കില്‍ മുസ്ലീമായി മരിക്കണമെന്ന വിവാദ പ്രസ്താവനയും വെള്ളാപ്പള്ളി നടത്തി.

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ മാറി എല്‍ഡിഎഫ് അധികാരത്തിലേറിയിട്ടും ഈ പറഞ്ഞ വാഗ്ദാനങ്ങള്‍ മാത്രം നടപ്പിലായില്ല എന്ന പരാതി ഉയര്‍ന്നിരിക്കുകയാണ്.

Read More >>