'വകുപ്പ്' അംഗീകരിച്ചാല്‍ മന്ത്രിസഭ തീരുമാനങ്ങള്‍ പുറത്തുവിടും

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ഉത്തരവാകുന്ന മുറയ്‌ക്ക് പ്രസിദ്ധപ്പെടുത്തുമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ഉത്തരവാകുന്ന മുറയ്‌ക്ക് പ്രസിദ്ധപ്പെടുത്തുമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. അതാത് വകുപ്പുകള്‍ അംഗീകരിച്ചാല്‍ മാത്രമേ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പുറത്തു വിടുകയുള്ളൂവെന്നാണ് സര്‍ക്കാര്‍ നിലപാട്.

മന്ത്രി സഭ തീരുമാനങ്ങള്‍  അതാത് വകുപ്പുകള്‍ അംഗീകരിച്ച് ഉത്തരവായാല്‍ അത് ആ ദിവസം തന്നെ പരസ്യപ്പെടുത്തണമെന്നും പരസ്യപ്പെടുത്തതിനൊപ്പം തീരുമാനങ്ങളുടെ പകര്‍പ്പ് പൊതുഭരണ വകുപ്പിന് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തെടുത്ത മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ അപ്പീല്‍ പോകുമെന്ന കാര്യത്തിലും സര്‍ക്കാര്‍ നിലപാടില്‍ മാറ്റം ഉണ്ടായിട്ടില്ല.