700 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കി

ഇടുക്കി മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് മൂന്നാം ബാച്ചില്‍ 50 സീറ്റും പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഇക്കൊല്ലം അനുമതി തേടി അപേക്ഷിച്ച 100 സീറ്റുകളുമാണ് സര്‍ക്കാര്‍ മേഖലയില്‍ നഷ്ടമായത്.

700 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് 700 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കി. സര്‍ക്കാര്‍ മേഖലയില്‍ 150 സീറ്റുകളാണ് നഷ്ടമായത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് മൂന്നാം ബാച്ചില്‍ 50 സീറ്റും പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഇക്കൊല്ലം അനുമതി തേടി അപേക്ഷിച്ച 100 സീറ്റുകളുമാണ് സര്‍ക്കാര്‍ മേഖലയില്‍ നഷ്ടമായത്. ആവശ്യത്തിന് അധ്യാപകരേയും മറ്റ് ജീവനക്കാരേയും നിയമിച്ച ശേഷമാണ് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് അംഗീകാരത്തിന് അപേക്ഷ നല്‍കിയത്.


സ്വാശ്രയ മേഖലയില്‍ പി.കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളെജ്, പത്തനംതിട്ട മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ്,ഡിഎം വയനാട് മെഡിക്കല്‍ കോളേജ് എന്നിവയ്ക്കും ഇക്കൊല്ലം അംഗീകാരം നഷ്ടമായി. എന്നാല്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തിരുവല്ലയിലെ പുതിയ മെഡിക്കല്‍ കോളേജിനുള്ള അപേക്ഷ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 50 സീറ്റ് വര്‍ധിപ്പിച്ച് 250 സീറ്റ് ആക്കാനും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 100 സീറ്റില്‍ നിന്ന് 150 സീറ്റായി ഉയര്‍ത്താനും മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി.

Story by
Read More >>