ഹെല്‍മറ്റില്ലാതെ പെട്രോളില്ല; നിര്‍ദേശവുമായി മുന്നോട്ടു പോകാന്‍ തീരുമാനം

പുതിയ നയം നടപ്പിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയതായും നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ ലഘൂകരിക്കുമെന്നും തച്ചങ്കരി അറിയിച്ചു.

ഹെല്‍മറ്റില്ലാതെ പെട്രോളില്ല; നിര്‍ദേശവുമായി മുന്നോട്ടു പോകാന്‍ തീരുമാനം

തിരുവനന്തപുരം: ഹെല്‍മറ്റില്ലാതെ പെട്രോളില്ലെന്ന നയം തല്‍ക്കാലം പിന്‍വലിക്കേണ്ടതില്ലെന്ന് തീരുമാനം. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി അറിയിച്ചു.

ഹെല്‍മറ്റില്ലാതെ പെട്രോളില്ലെന്ന നയത്തില്‍ ടോമിന്‍ തച്ചങ്കരിയോട് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കമ്മീഷണര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു.

പുതിയ നയം നടപ്പിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയതായും നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ ലഘൂകരിക്കുമെന്നും തച്ചങ്കരി അറിയിച്ചു.

നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ സര്‍ക്കാരിനോടോ വകുപ്പ് മന്ത്രിയോടോ ആലോചിക്കണമെന്നായിരുന്നു എകെ ശശീന്ദ്രന്‍ തച്ചങ്കരിക്ക് അയച്ച നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നത്.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ പുതിയ തീരുമാനം നടപ്പാക്കാനാണ് പദ്ധതി. പുതിയ ഉത്തരവ് ഓഗസ്റ്റ് ഒന്നുമുതല്‍ നിലവില്‍ വരും.

Read More >>