ഒളിമ്പിക്സിനുള്ള ബ്രസീല്‍ ഫുട്ബോള്‍ ടീമിനെ നെയ്മര്‍ നയിക്കും

24-കാരനായ നെയ്മര്‍ നിലവില്‍ ലോകത്തെ ഏറ്റവും മികച്ച യുവഫുട്ബോളര്‍മാരില്‍ ഒരാളാണ്

ഒളിമ്പിക്സിനുള്ള ബ്രസീല്‍ ഫുട്ബോള്‍ ടീമിനെ നെയ്മര്‍ നയിക്കും

റിയോ ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന ബ്രസീല്‍ ഫുട്ബോള്‍ ടീമിനെ നെയ്മര്‍ നയിക്കും. ബ്രസീല്‍ ടീമിന്റെ മാനേജര്‍ രോജേരിയോ മികലെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ബാഴ്സലോണയുടെ കളിക്കാരനായ നെയ്മര്‍ ടീമിനെ നയിക്കാന്‍ ഏറ്റവും യോഗ്യനെന്നാണ് മികലെയുടെ പക്ഷം. ടീമില്‍ എല്ലാവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനായ നെയ്മര്‍ ടീമിലെ യുവതാരങ്ങളുമായി മികച്ച ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നാല്‍,ഒളിമ്പിക്സിനുള്ള ബ്രസീല്‍ ടീമിനെ നയിക്കുമോ എന്ന കാര്യത്തില്‍ നെയ്മര്‍ ഔദ്യോഗികമായി വിശദീകരണം നല്‍കിയിട്ടില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബ്രസീല്‍ സീനിയര്‍ ടീമിന്റെ ക്യാപ്റ്റന്‍ ആണ് നെയ്മര്‍. 24-കാരനായ നെയ്മര്‍ നിലവില്‍ ലോകത്തെ ഏറ്റവും മികച്ച യുവഫുട്ബോളര്‍മാരില്‍ ഒരാളാണ്.

Read More >>