യുഎഇയില്‍ അധ്യാപകര്‍ക്ക് വന്‍ തൊഴിലവസരം

അബുദാബി പബ്ലിക് സ്‌കൂളുകളിലേക്കായി 876 അധ്യാപകരെയാണ് അബുദാബി വിദ്യാഭ്യാസ കൗണ്‍സില്‍(എഡിഇസി) തേടുന്നത്. പ്രവാസികള്‍ക്കും ജോലിക്കായി അപേക്ഷിക്കാം.

യുഎഇയില്‍ അധ്യാപകര്‍ക്ക് വന്‍ തൊഴിലവസരം

അടുത്ത അധ്യയന വര്‍ഷത്തിലേക്ക് കൂടുതല്‍ അധ്യാപകരെ നിയമിക്കാനൊരുങ്ങി യുഎഇ. നൂറിലധികം പേര്‍ക്കാണ് ഇതുവഴി അവസരമൊരുങ്ങുന്നത്.

അബുദാബി പബ്ലിക് സ്‌കൂളുകളിലേക്കായി 876 അധ്യാപകരെയാണ് അബുദാബി വിദ്യാഭ്യാസ കൗണ്‍സില്‍(എഡിഇസി) തേടുന്നത്. പ്രവാസികള്‍ക്കും ജോലിക്കായി അപേക്ഷിക്കാം.

ഇസ്ലാമിക് സ്റ്റഡീസ്, കിന്റര്‍ഗാര്‍ട്ടന്‍, അറബിക്, ശാസ്ത്രം, ഗണിതം, ഇംഗ്ലീഷ്, സോഷ്യല്‍ സ്റ്റഡീസ്, ഫിസിയോളജി, ബയോളജി, കെമിസ്ട്രി, സോഷ്യല്‍ വര്‍ക്കേഴ്‌സ്, സ്‌പെഷ്യല്‍ എജുക്കേഷന്‍, സൈക്കോളജി വിഭാഗത്തിലേക്കുള്ള അധ്യാപകരെയാണ് ആവശ്യം.

പ്രസ്തുത വിഷയങ്ങളില്‍ ബിരുദവും പ്രസ്തുത വിഷയങ്ങളില്‍ ബിരുദവും ഇംഗ്ലീഷ് ഭാഷയില്‍ ഐഇഎല്‍ടിഎസ് സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് ജോലിക്ക് അപേക്ഷിക്കാം.

Story by