ആരോൺ ഹ്യൂസ് ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ മാർക്വീ താരം

വടക്കൻ അയർലൻഡ് പ്രതിരോധനിര താരം ആരോൺ ഹ്യൂസ് ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മാർക്വീ താരമാകും

ആരോൺ ഹ്യൂസ് ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ മാർക്വീ താരം

കൊച്ചി:വടക്കൻ അയർലൻഡ് പ്രതിരോധനിര താരം ആരോൺ ഹ്യൂസ് ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മാർക്വീ താരമാകും.വടക്കൻ അയർലൻഡിനായി 103 തവണ കളത്തിലിറങ്ങിയിട്ടുള്ള ആരോൺ ഹ്യൂസ് 46 മത്സരങ്ങളിൽ അയർലൻഡിനെ നയിച്ചിട്ടുണ്ട്. 8ൽ രാജ്യാന്തര മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ച ഹ്യൂസ് 2011ൽ വിരമിച്ചു.

ന്യൂകാസിൽ യുണൈറ്റഡിനായി 279 ഇംഗ്ലിഷ് പ്രിമിയർ മത്സരങ്ങൾ കളിച്ചിട്ടുള്ള ഹ്യൂസ് ആകെ 455 ഇപിഎൽ മത്സരങ്ങൾക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്. ആസ്റ്റൺ വില്ല, ഫുൾഹാം തുടങ്ങിയ പ്രമുഖ ഇപിഎൽ ടീമുകളിലും ഹ്യൂസ് പ്രതിരോധനിര കാത്തിട്ടുണ്ട്.

ആരോൺ ഹ്യൂസിന്റെ പരിചയസമ്പത്ത് ടീമിന് ഏറെ ഗുണം ചെയ്യുമെന്നു പരിശീലകൻ സ്റ്റീവ് കൊപ്പൽ പ്രതികരിച്ചു.

Read More >>