കേരള പോലീസില്‍ മത-ജാതി വിവരങ്ങള്‍ ചേര്‍ത്ത് ഐഡി കാര്‍ഡ്

മത-ജാതി വിവരങ്ങള്‍ ചോദിച്ച് പോലീസ് ആസ്ഥാനത്ത് തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്ന നടപടി വിവാദമാകുന്നു

കേരള പോലീസില്‍ മത-ജാതി വിവരങ്ങള്‍ ചേര്‍ത്ത് ഐഡി കാര്‍ഡ്

തിരുവനന്തപുരം: മത-ജാതി വിവരങ്ങള്‍ ചോദിച്ച് പോലീസ് ആസ്ഥാനത്ത് തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്ന നടപടി വിവാദമാകുന്നു.

ഐഡി കാര്‍ഡ് തയ്യാറാക്കാനായി പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പൂരിപ്പിച്ച് നല്‍കാനായി വിതരണം ചെയ്ത 21 ചോദ്യങ്ങളടങ്ങിയ പെര്‍ഫോമയിലെ 7ആം  ചോദ്യമായാണ് വിവാദമായിരിക്കുന്നത്.  ഐജി സുരേഷ് രാജ് പുരോഹിത് മതവും ജാതിയും പൂരിപ്പിക്കുന്നത് നിര്‍ബന്ധമാണെന്ന അറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പെര്‍ഫോമയില്‍ പൂരിപ്പിച്ച് നല്‍കുന്ന വിവരങ്ങള്‍ പോലീസ് ആസ്ഥാനത്തെ ഡാറ്റാ ബാങ്കില്‍ സൂക്ഷിയ്ക്കുമെന്നും ഉത്തരവിലുണ്ട്.


നിലവില്‍ ഇന്റലിജന്‍സ് സെക്യൂരിറ്റി വിഭാഗം തയ്യാറാക്കുന്ന  ഐഡി കാര്‍ഡില്‍ . ഇത്തരം വിവരങ്ങളൊന്നും ഉള്‍പ്പെടുത്തുന്ന രീതിയില്ലായിരുന്നു. ഈ കാര്‍ഡുകള്‍  എല്ലാവര്‍ക്കും നിലവില്‍ ഉണ്ടെന്നിരിക്കെയാണ് സമാന്തരമായി മറ്റൊരു ഐഡി കാര്‍ഡ് പോലീസ് ആസ്ഥാനത്ത് തയ്യാറാക്കുന്നത്.

സുരക്ഷ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ കണക്കിലെടുത്താണ് പുതിയ ഐഡി കാര്‍ഡ് തയ്യാറാക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. വിചിത്രമായ നടപടി സേനയുടെ മതേതരമുഖം തകര്‍ക്കുന്നതാണെന്ന ആക്ഷേപം സേനയ്ക്കുള്ളില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്.