മുഖ്യമന്ത്രിക്ക് പുതിയ ഫെയ്‌സ്ബുക്ക് പേജ്

സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന വിവിധ വിഷയങ്ങളെ കുറിച്ച് ജനങ്ങളോട് സംവദിക്കാനാണ് പേജ് ആരംഭിച്ചതെന്ന് പോസ്റ്റില്‍ പറയുന്നു. മാത്രമല്ല സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവെക്കാനും പേജിലൂടെ സാധിക്കും. കഴിഞ്ഞ ഒരു മാസത്തിനിടെ സര്‍ക്കാര്‍ കൈക്കൊണ്ട പ്രധാന തീരുമാനങ്ങള്‍ പോസ്റ്റില്‍ അക്കമിട്ട് വിവരിച്ചിട്ടുണ്ട്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പുതിയ ഫെയ്‌സ്ബുക്ക് പേജ്.  ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ്, കേരള എന്ന പേരിലാണ് പുതിയ പേജ്.  പുതിയ പേജ് ആരംഭിച്ചതിന്റെ ഉദ്ദേശം വിവരിച്ചുകൊണ്ടുള്ള കുറിപ്പ് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന വിവിധ വിഷയങ്ങളെ കുറിച്ച് ജനങ്ങളോട് സംവദിക്കാനാണ് പേജ് ആരംഭിച്ചതെന്ന് പോസ്റ്റില്‍ പറയുന്നു. മാത്രമല്ല സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവെക്കാനും പേജിലൂടെ സാധിക്കും. കഴിഞ്ഞ ഒരു മാസത്തിനിടെ സര്‍ക്കാര്‍ കൈക്കൊണ്ട പ്രധാന തീരുമാനങ്ങള്‍ പോസ്റ്റില്‍ അക്കമിട്ട് വിവരിച്ചിട്ടുണ്ട്.

പിണറായി വിജയന്റെ പേരിലുള്ള ഔദ്യോഗിക പേജും സജീവമായി തന്നെ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നുണ്ട്.