'നെരുപ്പ് ഡാ....' ആ ശബ്ദം ഇനി മലയാളത്തിലും

നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ സോങാണ് അരുണ്‍രാജ് പാടിയിരിക്കുന്നത്.

സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കബാലിയിലെ 'നെരുപ്പ് ഡാ' എന്ന ടൈറ്റില്‍ ഗാനം ആലപിച്ച അരുണ്‍രാജ് കാമരാജ് മലയാളത്തിലേക്കും.

നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ സോങാണ് അരുണ്‍രാജ് പാടിയിരിക്കുന്നത്. ഇന്നലെ ചെന്നൈയിലെ സ്റ്റുഡിയോയില്‍  പാട്ടിന്റെ റെക്കോര്‍ഡിംഗ് നടന്നു.

പുതുമുഖ സംഗീത സംവിധായകനായ മണികണ്ഠന്‍ അയ്യപ്പയാണ് മെക്‌സിക്കന്‍ അപാരതയിലെ ടൈറ്റില്‍ സോങ്ങിന് ഈണം നല്‍കിയിരിക്കുന്നത്.


മഹാരാജാസ് കോളജിലെ കാമ്പസ് രാഷ്ട്രീയത്തിന്റെ കഥ പറയുന്ന മെക്‌സിക്കന്‍ അപാരതയില്‍ ടൊവീനോ തോമസും രൂപേഷ് പീതാംബരനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓം ശാന്തി ഓശാനയുടെ സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. സ്ഫടികത്തിലെ മോഹന്‍ലാല്‍ കഥാപാത്രം ആടുതോമയുടെ ചെറുപ്പകാലം, തോമസ് ചാക്കോയുടെ വേഷം അവതരിപ്പിച്ച നടനാണ് രൂപേഷ് പീതാംബരന്‍. സ്ഫടികത്തിന് ശേഷം രൂപേഷ് ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് മെക്‌സിക്കന്‍ അപാരത.