നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലി ഇന്ന് രാജി വയ്ക്കും

തോല്‍വി ഉറപ്പായ സാഹചര്യത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലി രാജി വയ്ക്കാന്‍ തീരുമാനിച്ചു,

നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലി ഇന്ന് രാജി വയ്ക്കും

നേപാള്‍: തന്‍റെ സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം ഒഴിവാക്കി നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലി രാജി വയ്ക്കാനൊരുങ്ങുന്നു. തോല്‍വി ഉറപ്പായ സാഹചര്യത്തിലാണ് ഒലിയുടെ രാജി തീരുമാനം.

ഇന്നത്തെ പാര്‍ലമെന്‍റ് സമ്മേളനത്തിന് ശേഷം രാഷ്ട്രപതി ബിന്ധ്യ ദേവി ഭണ്ടാരയ്ക്ക് ഒലി രാജി സമര്‍പ്പിക്കും. താന്‍ പുറത്തു പോയതിനു ശേഷമുണ്ടാവാന്‍ സാധ്യതയുള്ള ഭരണ പ്രതിസന്ധി പരിഹരിക്കാന്‍ നേപ്പാള്‍ ഭരണഘടനയുടെ 305ആം വകുപ്പ്  ഉപയോഗിക്കണമെന്നും ഒലി രാഷ്ട്രപതിയോട് ആവശ്യപ്പെടും. ഇത് പ്രകാരം മാവോയിസ്റ്റ് നേതാവ് പുഷ്പ കമാല്‍ ദാഹാല്‍ നേപ്പാളിനെ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കും.

Story by
Read More >>