മദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകുന്നതില്‍ പ്രതിഷേധിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സംഘര്‍ഷം

പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. സുപ്രീം കോടതി അനുമതിയോടെ നാട്ടിലേക്ക് പോകാന്‍ ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയ വ്യക്തിക്ക് യാത്രാനുമതി നിഷേധിച്ചത് ഉന്നത തലത്തിലുള്ള ഗൂഢാലോചനായാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

മദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകുന്നതില്‍ പ്രതിഷേധിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സംഘര്‍ഷം

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകുന്നതില്‍ പ്രതിഷേധിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സംഘര്‍ഷം. വിമാനത്താവളത്തില്‍ പിഡിപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. വിമാനത്താവളത്തിലെ ഇന്‍ഡിഗോ ഓഫീസിന്റെ ചില്ല് പ്രവര്‍ത്തകര്‍ തകര്‍ത്തു. പ്രകോപിതരായ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.

പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. സുപ്രീം കോടതി അനുമതിയോടെ നാട്ടിലേക്ക് പോകാന്‍ ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയ വ്യക്തിക്ക് യാത്രാനുമതി നിഷേധിച്ചത് ഉന്നത തലത്തിലുള്ള ഗൂഢാലോചനായാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. പൊലീസ് കാവലുള്ളതിനാല്‍ മദനിയെ വിമാനത്തില്‍ കയറ്റാനാവില്ലെന്നും മദനിയുടെ യാത്രയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി വേണമെന്നുമാണ് ഇന്‍ഡിഗോ വിമാന അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ഉച്ചയ്ക്ക് 12.45നുള്ള വിമാനത്തിലാണ് മദനി കേരളത്തിലേക്ക് മടങ്ങേണ്ടിയിരുന്നത്. തുടര്‍ന്ന് മദനിയെ കയറ്റാതെയാണ് വിമാനം എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ടത്.

Read More >>