വസ്ത്ര വില്‍പ്പന സ്ഥാപനങ്ങളില്‍ മോശം തൊഴില്‍ സാഹചര്യം; സംസ്ഥാന സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

പല വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ശുചിമുറികള്‍ പോലുമില്ലെന്ന് ബോധ്യപ്പെട്ടതായി കമ്മീഷന്റെ നോട്ടീസില്‍ വ്യക്തമാക്കുന്നു. വനിതാ ജീവനക്കാരുടെ തൊഴില്‍ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതായും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: സംസ്ഥാനത്തെ വസ്ത്ര വില്‍പ്പന സ്ഥാപനങ്ങളില്‍  തൊഴില്‍ സാഹചര്യങ്ങള്‍ മോശമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്.

വസ്ത്ര വില്‍പ്പന സ്ഥാപനങ്ങളില്‍ മോശം തൊഴില്‍ സാഹചര്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

പല വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ശുചിമുറികള്‍ പോലുമില്ലെന്ന് ബോധ്യപ്പെട്ടതായി കമ്മീഷന്റെ നോട്ടീസില്‍ വ്യക്തമാക്കുന്നു. വനിതാ ജീവനക്കാരുടെ തൊഴില്‍ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതായും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

നോട്ടീസില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്ച്ചക്കകം വിശദീകരണം നല്‍കണം.