ട്വിങ്കൾ ഖന്നയുടെ ട്വീറ്റ് ഫലം കണ്ടു, നസറുദ്ദീൻ ഷാ തന്‍റെ വാക്കുകളില്‍ ഖേദം രേഖപ്പെടുത്തി

കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നസറുദ്ദീൻ ,ഷാ അന്തരിച്ച ബോളിവുഡ് നായകൻ രാജേഷ് ഖന്നയെ തരംതാഴ്ത്തുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത് വിവാദമായിരുന്നു.

ട്വിങ്കൾ ഖന്നയുടെ ട്വീറ്റ് ഫലം കണ്ടു, നസറുദ്ദീൻ ഷാ തന്‍റെ വാക്കുകളില്‍ ഖേദം രേഖപ്പെടുത്തി

"സർ, ജീവിച്ചിരിക്കുന്നവരെ താങ്കൾ ബഹുമാനിക്കുന്നില്ലെങ്കിലും, മരിച്ചവരെയെങ്കിലും  ബഹുമാനിക്കുക. പ്രതികരിക്കുവാൻ കഴിയാത്തവരെ ആക്രമിക്കുന്നത് സാമാന്യ മര്യാദയല്ല.."

ബോളിവുഡ് നടി ട്വിങ്കൾ ഖന്നയുടെ ട്വീറ്റ് നസറുദ്ദീൻ ഷായ്ക്കുള്ളതായിരുന്നു. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നസറുദ്ദീൻ ഷാ അന്തരിച്ച ബോളിവുഡ് നായകൻ രാജേഷ് ഖന്നയെ തരംതാഴ്ത്തുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത് വിവാദമായിരുന്നു.

"1970കളിലാണ് ഹിന്ദി സിനിമയില്‍ അതിഭാവുകത്വമില്ലാത്ത കഥാപാത്രങ്ങള്‍ ഉണ്ടായത്. ആ സമയത്തായിരുന്നു രാ

ജേഷ്‌ ഖന്ന എന്ന നടന്‍ ഹിന്ദി സിനിമയില്‍ എത്തുന്നത്. പരിമിതികള്‍ ഉള്ള നടനായത് കൊണ്ടാണ് രാജേഷ്‌ ഖന്ന ഇവിടെ വിജയിച്ചത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, രാജേഷ്‌ ഖന്ന മോശപ്പെട്ട ഒരുനടന്‍ ആയിരുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കിയ ഖന്ന, തന്‍റെ ശൈലിക്ക് അനുസൃതമായി ഹിന്ദി സിനിമയെ കൊണ്ടെത്തിച്ചു." ഇതായിരുന്നു ഷായുടെ വാക്കുകള്‍.മുന്‍ ഹിന്ദി സിനിമ നായകന്‍ രാജേഷ്‌ ഖന്നയുടെ മകളാണ് ട്വിങ്കള്‍ ഖന്ന. ട്വിങ്കളിന്റെ അഭിപ്രായത്തോട് യോജിച്ച് കരണ്‍ ജോഹര്‍ ഉള്‍പ്പെടെ ബോളിവുഡിലെ പല പ്രമുഖരും രംഗത്ത് വന്നു.

തന്‍റെ വാക്കുകള്‍ ആരെയും വ്യക്തിപരമായി വേദനിപ്പിക്കുവാന്‍ ആയിരുന്നില്ലെന്നും, പൊതുവായ ചില കാര്യങ്ങളെ സൂചിപ്പിക്കുവാന്‍ മാത്രമായിരുന്നു എന്നും നസറുദീന്‍ ഷാ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്‍റെ വാക്കുകള്‍ മുറിപ്പെടുത്തിയവരോട് ക്ഷമ ചോദിക്കുന്നുവെന്നും ഷാ പറഞ്ഞു.