നാസയുടെ ജൂണോ പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു

270 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് ജൂണോ ലക്ഷ്യത്തിലെത്തിയത്. വ്യാഴത്തെ പരമാവധി അടുത്തെത്തി നിരീക്ഷിക്കുകയാണ് ജൂണോയുടെ ദൗത്യം.

നാസയുടെ ജൂണോ പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു

അഞ്ച് വര്‍ഷത്തെ സഞ്ചാരത്തിനൊടുവില്‍ നാസ വിക്ഷേപിച്ച ജൂണോ പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ജൂണോ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതായി നാസ അറിയിച്ചു.

270 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് ജൂണോ ലക്ഷ്യത്തിലെത്തിയത്. വ്യാഴത്തെ പരമാവധി അടുത്തെത്തി നിരീക്ഷിക്കുകയാണ് ജൂണോയുടെ ദൗത്യം. 1.37 ലക്ഷം കിലോമീറ്റര്‍ വ്യാസമുള്ള വ്യാഴത്തിന്റെ 4160 കിലോമീറ്റര്‍ അടുത്തുവരെ ഭ്രമണപഥത്തില്‍ ജൂണോ എത്തും.


മണിക്കൂറില്‍ 2.3 ലക്ഷം കിലോമീറ്റര്‍ വേഗതയിലായിരുന്നു ജൂണോയുടെ സഞ്ചാരം. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച്ച രാവിലെ ഒമ്പതിന് ശേഷമാണ് ജൂണോ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. 20 മാസംവരെ ജൂണോ വ്യാഴത്തെ ഭ്രമണം ചെയ്യും. അതിനു ശേഷം വ്യാഴത്തിന്റെ ഉപരിതലത്തിലേക്ക് പ്രവേശിക്കും.

2011 ഓഗസ്റ്റിലാണ് ജൂണോയെ നാസ വിക്ഷേപിച്ചത്. നേരത്തേയും വ്യാഴത്തെ കുറിച്ച് പഠിക്കാന്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിരുന്നെങ്കിലും ഗ്രഹത്തിന്റെ ഇത്രയും അടുത്തെത്താന്‍ സാധിച്ചിരുന്നില്ല.

വ്യാഴത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിലൂടെ പഠനത്തിലൂടെ സൗരയൂഥത്തിന്റെ ഉത്പത്തിയെ കുറിച്ച് പഠിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷിയിലാണ് ശാസ്ത്ര ലോകം.

വ്യാഴത്തിന്റെ അകക്കാമ്പിന്റെ പിണ്ഡം മനസ്സിലാക്കുക, ഗുരുത്വാകര്‍ഷണ മേഖലയുടെയും കാന്തികമേഖലയുടെയും വ്യാപ്തി കണക്കാക്കുക, ഹൈഡ്രജന്‍-ഓക്‌സിജന്‍ അനുപാതം കണക്കാക്കുക തുടങ്ങിയവ ജൂണോയിലൂടെ മനസ്സിലാക്കാന്‍ സാധിക്കുമെന്ന് നാസ ശാസ്ത്രജ്ഞര്‍ കരുതുന്നു.

.

Story by
Read More >>