തെർമോക്കോൾ നികുതിയിളവ്: തോമസ് ഐസക്കിന് നാരദാ ന്യൂസിന്റെ വിശദീകരണം

തെര്‍മോക്കോള്‍ വസ്തുക്കള്‍ക്ക് നികുതിയിളവ് നല്‍കിയത് ഈ വസ്തുക്കളുടെ തുടര്‍ന്നുളള ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് എന്ന ഞങ്ങളുടെ പരാമര്‍ശനം ധനമന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണത്തെ തുടര്‍ന്നു പിന്‍വലിക്കുന്നു. എന്നാല്‍ രണ്ടുവര്‍ഷത്തേയ്ക്കായാലും നികുതിയിളവ് നല്‍കിയതില്‍ വേണ്ടത്ര ഗൃഹപാഠം ചെയ്തിട്ടില്ല എന്ന വാദത്തില്‍ നാരദാന്യൂസ് ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു.

തെർമോക്കോൾ നികുതിയിളവ്: തോമസ് ഐസക്കിന് നാരദാ ന്യൂസിന്റെ വിശദീകരണം

തെർമോക്കോൾ വസ്തുക്കൾക്ക്  നികുതിയിളവ് നൽകിയത് ഈ വസ്തുക്കളുടെ തുടർന്നുള്ള ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് എന്ന ഞങ്ങളുടെ പരാമർശനം ധനമന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണത്തെ തുടർന്നു പിൻവലിക്കുന്നു. എന്നാൽ രണ്ടുവർഷത്തേയ്ക്കായാലും നികുതിയിളവ് നൽകിയതിൽ വേണ്ടത്ര ഗൃഹപാഠം ചെയ്തിട്ടില്ല എന്ന വാദത്തിൽ നാരദാന്യൂസ് ഉറച്ചു നിൽക്കുകയും ചെയ്യുന്നു.

അതിന്റെ കാരണം വ്യക്തമാക്കാം. 2003ലെ കേരള വാല്യൂ ആഡഡ് ടാക്സ് ആക്ടിലെ 94-ാം വകുപ്പു പ്രകാരം പുറത്തിറക്കിയ

ORDER No.C3/34789/15/CT DATED 9/3/2016 എന്ന ഉത്തരവ് ഞങ്ങൾ ധനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുന്നു. തെർമോക്കോൾ പ്ലേറ്റുകളുടെയും കപ്പുകളുടെയും വർദ്ധിപ്പിച്ച നികുതി സംബന്ധിച്ചുള്ള ആശയക്കുഴപ്പത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ടെ മാസ് മേക്ക് പോളിമേഴ്സ് നൽകിയ പരാതിയിന്മേലുള്ള തീർപ്പാണ് അത്.

അപ്പലേറ്റ് അതോറിറ്റിയുടെ വിധി ഇങ്ങനെയായിരുന്നു:
In view of the facts stated supra, it is hereby clarified that the commodity in dispute viz. ‘thermocol disposable plate’ was taxable at RNR by virtue of Entry 103 of S.R.O. No. 82/2006 during the periods prior to 1/4/2015.

Entry 103 of S.R.O. No. 82/2006 പ്രകാരം ചുമത്തേണ്ടിയിരുന്നത് 12.5 ശതമാനം നികുതിയാണ്. തെർമോക്കോൾ വസ്തുക്കളുടെ നികുതി സംബന്ധിച്ച ആശയക്കുഴപ്പം യഥാർത്ഥത്തിൽ 2016 മാർച്ചിൽത്തന്നെ പരിഹരിക്കപ്പെട്ടു കഴിഞ്ഞു. അപ്പലേറ്റ് അതോറിറ്റിയുടെ വ്യക്തമായ തീർപ്പ് അക്കാര്യത്തിലുണ്ട്.

ഇനി ഈ ഉത്തരവു പ്രകാരം 12.5 ശതമാനം നികുതി ഈടാക്കുകയാണ് ചെയ്യേണ്ടത്. അതിനു പകരം അഞ്ചു ശതമാനമെന്ന നിരക്ക് എങ്ങനെ സ്വീകരിക്കപ്പെട്ടു, ആ നിരക്കിന്റെ നിയമപരമായ യുക്തിയെന്ത് എന്നീ കാര്യങ്ങൾ ധനമന്ത്രിയുടെ വിശദീകരണത്തിൽ വ്യക്തമല്ല.

ഈ സാഹചര്യത്തിൽ, "നികുതി ഉദ്യോഗസ്ഥര്‍ മുന്‍കാല പ്രബല്യത്തോടെ 20 ശതമാനം നികുതി പിരിക്കാന്‍ തുനിഞ്ഞു" എന്ന തോമസ് ഐസക്കിന്റെ വാദം അംഗീകരിക്കാനാവില്ല. അങ്ങനെ സംഭവിച്ചെങ്കിൽ അപ്പലേറ്റ് അതോറിറ്റിയുടെ ഉത്തരവിന് ഉദ്യോഗസ്ഥർ പുല്ലുവിലയാണ് കൽപ്പിക്കുന്നത് എന്നാണർത്ഥം.

അക്കാര്യം മന്ത്രിയ്ക്ക് ബോധ്യമായിട്ടുണ്ടെങ്കിൽ തെറ്റു ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അമ്പലപ്പുഴയിലെ ഒരു വ്യാപാരി നികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ പ്രത്യേകിച്ചും. ORDER No.C3/34789/15/CT DATED 9/3/2016 നമ്പർ ഉത്തരവു പ്രകാരം വ്യക്തമായി തീർപ്പാക്കിയ കാര്യം മറച്ചുവെച്ച് വ്യാപാരികളെ പീഡിപ്പിക്കാനിറങ്ങിയ ഉദ്യോഗസ്ഥരെ എന്തിന് സർവീസിൽ വച്ചു പൊറുപ്പിക്കണം?

യഥാർത്ഥത്തിൽ ധനമന്ത്രി ഒഴിവുകഴിവു പറയുകയാണ്. "കച്ചവടക്കാര്‍ പ്ലാസ്ടിക്കിനു 20 ശതമാനം നികുതി പിരിച്ചെങ്കിലും തെര്‍മോക്കൊളിനു അഞ്ച് ശതമാനം നികുതി ആണ് പിരിച്ചത്" തോമസ് ഐസക്കിന്റെ വാദം വിശദമായി പരിശോധിച്ചാൽ മറ്റൊരു ചിത്രം തെളിയും.

കേരളാ വാല്യൂ ആഡഡ് ടാക്സ് 2003ലെ മൂന്നാം ഷെഡ്യൂളിലെ Entry 174(8) ൽ തെർമോക്കോൾ ഉൽപന്നങ്ങളെ ഉൾപ്പെടുത്തണമെന്ന ആവശ്യം അപ്പലേറ്റ് അതോറിറ്റിയോട് കച്ചവടക്കാർ ഉന്നയിച്ചിരുന്നു. എന്നാൽ പാക്കേജിംഗ് വസ്തുക്കളാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടത് എന്നു കണ്ടെത്തി ഈ വാദം തളളുകയായിരുന്നു.

ഈ സാഹചര്യത്തിൽ അപ്പലേറ്റ് അതോറിറ്റിയുടെ 2016 ഏപ്രിൽ 19ലെ C3/12914/13/CT നമ്പർ ഉത്തരവു കൂടി ഞങ്ങൾ ധനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുന്നു. പാപ്പിനിശേരിയിലെ തലാഷ് പ്ലാസ്റ്റോപാക്കിന്റെ പരാതിയിന്മേലുള്ള തീർപ്പാണത്.
Thick plastic trays which are used as packing materials for electronic items would be taxable at the rate of 5% by virtue of Entry 174 to List A attached to Third Schedule to the Act

എന്നാണ് ഈ ഉത്തരവിന്റെ ഏറ്റവും അവസാനവാചകം. അതായത് പാക്കിംഗിന് ഉപയോഗിക്കുന്ന തെർമോക്കോൾ വസ്തുക്കൾക്കാണ് അഞ്ചു ശതമാനം നികുതി നൽകേണ്ടത്. ഇത്ര കൃത്യമായി സ്പഷ്ടീകരിക്കപ്പെട്ട വിഷയമാണിത്.

ഇവിടെ പ്രശ്നം സങ്കീർണമാകുന്നു. നിയമത്തിലെ മൂന്നാം ഷെഡ്യൂളിലെ 174 ാം പട്ടികയിൽ ഉൾപ്പെടുത്തി നികുതി അഞ്ചു ശതമാനമായി കുറയ്ക്കാൻ സാധ്യമായ എല്ലാ വഴികളും കച്ചവടക്കാർ ചെയ്തിരുന്നു. എന്നാൽ ഒന്നും വിലപ്പോയില്ല. എന്നു മാത്രമല്ല, ഇക്കാര്യങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാൻ അധികാരപ്പെട്ട സമിതി നികുതി 12.5 ശതമാനമായി നിജപ്പെടുത്തുകയും ചെയ്തു. ചുമതലപ്പെട്ട അധികാരസംവിധാനം പരിശോധനയിലൂടെ തള്ളിക്കളഞ്ഞ കച്ചവടക്കാരുടെ ആവശ്യം എങ്ങനെ ബജറ്റു നിർദ്ദേശമായി പ്രത്യക്ഷപ്പെടും?

2016 മാർച്ച് 9 ന് പുറത്തുവന്ന C3/34789/15/CT നമ്പർ ഉത്തരവ്, ബന്ധപ്പെട്ട ബജറ്റു നിർദ്ദേശം തയ്യാറാക്കുന്നതിനു മുമ്പ് ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്നാണ് ഇനി അറിയേണ്ടത്. ധനകാര്യമന്ത്രി ചെയ്യേണ്ടിയിരുന്നതും ഇനി ചെയ്യേണ്ടതുമായ ഗൃഹപാഠം അതാണ്.

Read More >>