മിന്ത്ര ജബോംഗിനെ ഏറ്റെടുത്തു

ഫാഷന്‍, ലൈഫ്സ്റ്റൈല്‍ എന്നീ വിപണികളില്‍ സമ്പൂര്‍ണ്ണമായ ആധിപത്യം ഉറപ്പിക്കുക എന്നതാണ് ഇതിലൂടെ മിന്ത്ര ലക്ഷ്യമാക്കുന്നത്

മിന്ത്ര ജബോംഗിനെ ഏറ്റെടുത്തു

രാജ്യത്തെ ഇ കൊമേഴ്സ് മേഖലയിലെ പ്രമുഖ സാന്നിധ്യമായ മിന്ത്ര ജബോംഗിനെ ഏറ്റെടുത്തു. ഫ്ലിപ്പ്കാര്‍ട്ടിന്റെ യൂണിറ്റായ മിന്ത്ര ഫാഷന്‍, ലൈഫ്സ്റ്റൈല്‍ എന്നീ വിപണികളില്‍ സമ്പൂര്‍ണ്ണമായ ആധിപത്യം ഉറപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

ഗ്ലോബല്‍ ഫാഷന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ജബോംഗിനെ ഏറ്റെടുക്കുന്നതുമായി സംബന്ധിച്ച് ഒരു വര്‍ഷത്തോളമായി ജബോംഗ് അധികൃതരുമായി ചര്‍ച്ചകളിലായിരുന്നു മിന്ത്ര. മിന്ത്രക്ക് പുറമേ ജബോങ്ങിനെ ഏറ്റെടുക്കാന്‍ സനാപ്ഡീല്‍, ആമസോണ്‍, അബോഫ് തുടങ്ങിയ കമ്പനികളും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

ജബോങ്ങിനെ ഏറ്റെടുക്കുന്നതിലൂടെ മുഖ്യ എതിരാളിയായ ആമസോണ്‍ ഇന്ത്യയുമായി ഫ്ലിപ്ക്കാര്‍ട്ടിന്റെ മത്സരം ഒന്നുകൂടി കടുക്കുകയാണ്.Read More >>