ഹിന്ദു ക്ഷേത്രത്തിന് കാവല്‍ 'ജാവേദ് ഖാന്‍'

അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണ്‍ നഗരത്തിലാണ് ഒരു ഹിന്ദു ക്ഷേത്രത്തിന് മുസ്ലീം യുവാവ് കാവല്‍ നില്‍ക്കുന്നത്.

ഹിന്ദു ക്ഷേത്രത്തിന് കാവല്‍

വാഷിംഗ്ടണ്‍: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണ്‍ നഗരത്തിലാണ് ഒരു ഹിന്ദു ക്ഷേത്രത്തിന് മുസ്ലീം യുവാവ് കാവല്‍ നില്‍ക്കുന്നത്.

നഗരത്തിലെ  പ്രശസ്തമായ ഹിന്ദു ക്ഷേത്രത്തിന് കാവല്‍ നില്‍ക്കുന്നത് മുബൈ സ്വദേശിയായ ലഫ്‍നന്‍റ്   ജാവേദ് ഖാന്‍. യു എസിലെ ഇന്ത്യാനപോളിസില്‍ പോലീസ് ഉദ്യോഗസ്ഥനും ഹിന്ദുക്ഷേത്രത്തിന്റെ സുരക്ഷാ വിഭാഗം തലവനുമാണ് ജാവേദ്. 

ദിവസം നാനൂറിലധികം ഭക്തജനങ്ങള്‍ എത്തുന്ന ക്ഷേത്രത്തിന്‍റെ സുരക്ഷാ വിഭാഗം തലവനാണ് ഏറെക്കാലമായി ജാവേദ് ഖാന്‍. ക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ സുരക്ഷാ ചുമതല ചോദിച്ചു വാങ്ങുകയായിരുന്നു ഇദ്ദേഹം. അങ്ങനെ ഡെപ്യൂട്ടേഷനില്‍ ക്ഷേത്രത്തിന്‍റെ സുരക്ഷാ വിഭാഗം ഡയറക്ടറായി. ഇവിടുത്തെ കുംഭാഭിഷേകം പ്രശസ്തമായ ആഘോഷമാണ്. രാഷ്ട്രീയ നേതാക്കളടക്കം നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന കുംഭാഭിഷേകത്തിന്‍റെ സുരക്ഷാ ചുമതല ഖാന്റെ നേതൃത്വത്തിലാണ്. സംസ്ഥാനത്തിന്‍റെ തന്ത്രപ്രധാന പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.


1986ല്‍ ആദ്യമായി അമേരിക്കയില്‍  എത്തിയ ജാവേദ്‌, മുംബൈയില്‍ ജനിച്ച് പൂനെയിലാണ് വളര്‍ന്നത്. തൈക്കാണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റ് ജേതാവായ അദ്ദേഹം ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാനാണ് ആദ്യം അമേരിക്കയില്‍ എത്തിയത്.

എല്ലാ ഞായറാഴ്ചകളിലും വെള്ളിയാഴ്ചകളിലും ജാവേദ് ഖാന്‍ ക്ഷേത്രത്തിലെത്തും. എല്ലാവരും ദൈവത്തിന്റെ മക്കളാണ്, പല പേരുകളിലും അറിയപ്പെടുന്നുണ്ടെങ്കിലും ദൈവം ഒന്നേ ഉള്ളുവെന്ന് ജാവേദ് പറയുന്നു. ജാവേദ് ഖാന്റെ സേവനത്തില്‍ ക്ഷേത്ര ഭരണ സമിതിയും വിശ്വാസികളും ഒരേപോലെ സന്തോഷത്തിലാണ്.

Read More >>