സാക്കിര്‍ നായിക്കിന് പിന്തുണയുമായി മുസ്‌ലിം ലീഗ് രംഗത്ത്‌

മുംബൈയിലെ മുസ്‌ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്കിന് പിന്തുണയുമായി മുസ്‌ലിം ലീഗ് രംഗത്ത്‌

സാക്കിര്‍ നായിക്കിന് പിന്തുണയുമായി മുസ്‌ലിം ലീഗ് രംഗത്ത്‌

കോഴിക്കോട്: മുംബൈയിലെ മുസ്‌ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്കിന് പിന്തുണയുമായി മുസ്‌ലിം ലീഗ് രംഗത്ത്‌. പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഖിലേന്ത്യ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറാണ് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കിയത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ സക്കീര്‍ നായിക്കിന്റെ പ്രഭാഷണവും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

സാക്കീര്‍ നായിക്കിനെ അകാരണമായി വേട്ടയാടുന്നതില്‍ ലീഗ് ആശങ്ക രേഖപ്പെടുത്തി.  മുന്‍വിധിയുടെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ നായിക്കിനെതിരെ അന്വേഷണം നടത്തുന്നതെന്നു മുസ്ലിം ലീഗ് ആരോപിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുക, അദ്ദേഹത്തെ അപരാധിയാക്കുക എന്നിവയാണ് ലക്ഷ്യം. സ്വതന്ത്രമായ ആശയ പ്രചാരണം, മത പ്രചാരണം എന്നിവ അസാധ്യമാക്കി തീര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം, സ്വതന്ത്രമായ മതപ്രചാരണം എന്നിവ ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നവരെല്ലാം സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്ത് വരണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.