കണ്ണൂരിൽ രാഷ്ട്രീയ കൊല നിയന്ത്രിക്കുന്നതിൽ പോലീസ് പരാജയം; അക്രമികൾക്ക് എതിരെ തുടർ നടപടികൾ എടുക്കുന്നില്ല

ഇതുവരെ നടന്ന സംഘര്‍ഷങ്ങളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ സംഭവങ്ങളിലും കാര്യക്ഷമമായ അന്വേഷണമോ അറസ്റ്റോ ഉണ്ടായിട്ടില്ലെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പലപ്പോഴും ഒത്തുതീര്‍പ്പ് പ്രതികളോ 'ബോധ്യപ്പെടുത്തല്‍' അറസ്റ്റോ മാത്രമാണ് നടക്കുന്നതെന്നും ബഹുഭൂരിപക്ഷം കേസുകളിലും വിചാരണ ആരംഭിക്കാത്തതിനാല്‍ പ്രതികള്‍ ജാമ്യം നേടി വിലസുകയാണെന്നും ആരോപണമുയരുന്നു.

കണ്ണൂരിൽ രാഷ്ട്രീയ കൊല നിയന്ത്രിക്കുന്നതിൽ പോലീസ് പരാജയം; അക്രമികൾക്ക് എതിരെ തുടർ നടപടികൾ എടുക്കുന്നില്ല

കണ്ണൂർ : പയ്യന്നൂരില്‍ ഇന്ന് രണ്ടു പേര്‍ കൊല ചെയ്യപ്പെടാനിടയാക്കിയ സാഹചര്യത്തിന് ഉത്തരവാദി പോലീസ്. പൊതുവെ ശാന്തമായ പ്രദേശം എന്നറിയപ്പെട്ടിരുന്ന പയ്യന്നൂരില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്നു വരുന്ന അക്രമ സംഭവങ്ങളോട് പോലീസ് സ്വീകരിച്ച സമീപനമാണ് കാര്യങ്ങളെ അപകടകരമായ സാഹചര്യത്തിലേക്ക് നയിച്ചത്. 2013 ഡിസംബര്‍ ഒന്നിന് ബി ജെപി പ്രവര്‍ത്തകനായ വിനോദ്കുമാര്‍ കൊല്ലപ്പെട്ടതോടുകൂടിയാണ് പയ്യന്നൂരിലെ അക്രമസംഭവങ്ങള്‍ക്ക് തുടക്കമാവുന്നത്.


kannur-1
ബിജെപി - ആര്‍ എസ് എസ് നേതാവായിരുന്ന ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലചെയ്യപ്പെട്ടതിന്റെ വാര്‍ഷിക അനുസ്മരണ പരിപാടികളോട് ചേര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് വിനോദ് കുമാര്‍ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ സി പി ഐ (എം)  അനുഭാവികള്‍ പോലീസ് പിടിയിലായി. എന്നാല്‍ കൊലപാതകത്തിനും തുടര്‍ന്നുണ്ടായ ഹര്‍ത്താലിനും അനുബന്ധിച്ച് ഇരു പക്ഷത്തുനിന്നും ഉണ്ടായ വിവിധ അക്രമ സംഭവങ്ങളില്‍ കാര്യമായ അന്വേഷണം നടത്താനോ പ്രതികളെ പിടികൂടുവാനോ പോലീസ് ശ്രമിച്ചില്ല.

kannur-3

അതിനു ശേഷം ഇതുവരെ നടന്ന സംഘര്‍ഷങ്ങളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ സംഭവങ്ങളിലും കാര്യക്ഷമമായ അന്വേഷണമോ അറസ്റ്റോ ഉണ്ടായിട്ടില്ലെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പലപ്പോഴും ഒത്തുതീര്‍പ്പ് പ്രതികളോ 'ബോധ്യപ്പെടുത്തല്‍' അറസ്റ്റോ മാത്രമാണ് നടക്കുന്നതെന്നും ബഹുഭൂരിപക്ഷം കേസുകളിലും വിചാരണ ആരംഭിക്കാത്തതിനാല്‍ പ്രതികള്‍ ജാമ്യം നേടി വിലസുകയാണെന്നും ആരോപണമുയർന്നിരുന്നു.

kannur-5

സി പി ഐ എമ്മിന്റെ സ്വാധീന പ്രദേശമായി അറിയപ്പെടുന്ന പയ്യന്നൂരിലും സമീപ മേഖലയിലേക്കും ആര്‍ എസ് എസ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടാവുന്ന ആക്രമണമാണ് ഇരുഭാഗത്തുനിന്നും ഉണ്ടാവുന്നത്. മുന്‍പ് തലശേരി-പാനൂര്‍ പ്രദേശത്ത് നിലനിന്നിരുന്ന രാഷ്ട്രീയ അവസ്ഥക്ക് സമാനമാണ് ഇത്. മറ്റൊരു തലശ്ശേരിയിലേക്കാണ് പയ്യന്നൂര്‍ നീങ്ങുന്നത് എന്ന് പ്രദേശിക രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.

കഴിഞ്ഞ ജനുവരിയില്‍ പയ്യന്നൂര്‍ സി ഐ മണി, എസ് ഐ കെ ജി വിപിന്‍കുമാര്‍ എന്നിവരുടെ ക്വര്‍ട്ടേഴ്സുകള്‍ക്ക് നേരെ ബോംബ് എറിയുകയും പോലീസിനെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റര്‍ പ്രചാരണവും ഉണ്ടായിട്ടുപോലും പോലീസ് കാര്യക്ഷമമായി ഉണര്‍ന്നില്ല. സി പി ഐ എമ്മിനെ അവരുടെ ശക്തികേന്ദ്രത്തില്‍ തന്നെ പ്രതിരോധത്തിലാക്കുക എന്ന തന്ത്രം സ്വീകരിച്ച് പോലീസിനെ കഴിഞ്ഞ യു ഡി എഫ് ഭരണത്തില്‍ കോൺഗ്രസ് ഉപയോഗപ്പെടുത്തിയതും പോലീസ് നിഷ്‌ക്രിയത്വത്തിന് കാരണമായി.