കോവളത്ത് ഗൃഹനാഥനെ വെട്ടിക്കൊന്നു

ഭാര്യ ഷീജയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോവളത്ത് ഗൃഹനാഥനെ വെട്ടിക്കൊന്നു

തിരുവനന്തപുരം കോവളത്ത് അക്രമി സംഘം ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. കോവളം സ്വദേശി ദാസനാണ് (45) അക്രമികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ ഷീജയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച പുലര്‍ച്ചെ 4.30 നായിരുന്നു സംഭവമെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്നു കരുതുന്നതായും അവര്‍ പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് ദമ്പതികളുടെ രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു. മറ്റൊരു മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന അവര്‍ സംഭവം ഒന്നും അറിഞ്ഞിരുന്നില്ല.

പിന്നീട് കുട്ടികള്‍ ഹാളിലെത്തിയപ്പോള്‍ ചോരയൊലിപ്പിച്ചു കിടക്കുന്ന മാതാപിതാക്കളെ കാണുകയും നിലവിളിച്ച് നാട്ടുകാരെ കൂട്ടുകയും ചെയ്തു. നാട്ടുകാര്‍ എത്തി രണ്ടുപേരെയും ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമദ്ധ്യേ ദാസന്‍ മരിച്ചു.

പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.

Read More >>