ജര്‍മനിയില്‍ വെടിവെപ്പ്: 10 മരണം; 21 പേര്‍ക്ക് പരിക്ക്

ഇയാള്‍ക്കൊപ്പമുള്ള മൂന്ന് പേര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. മ്യൂണിച്ചിലെ മുസാച്ച് ഒളിമ്പ്യ ഷോപ്പിംഗ് മാളിലാണ് അപകടമുണ്ടായത്.

ജര്‍മനിയില്‍ വെടിവെപ്പ്: 10 മരണം; 21 പേര്‍ക്ക് പരിക്ക്

മ്യൂണിച്ച്: ജര്‍മനിയിലെ മ്യൂണിച്ചില്‍ വ്യാപാര സമുച്ചയത്തിന് നേരേയെുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം പത്തായി. 21 ഓളം പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റു. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് ആക്രമണമുണ്ടായത്.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പതിനെട്ട് വയസ്സുള്ള ജര്‍മന്‍-ഇറാന്‍ പൗരനാണ് വെടിവെപ്പ് നടത്തിയതെന്നാണ് സൂചന. വെടിവെപ്പിന് ശേഷം ഇയാള്‍ ആത്മഹത്യ ചെയതതായും പോലീസ് അറിയിച്ചു.

ഇയാള്‍ക്കൊപ്പമുള്ള മൂന്ന് പേര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. മ്യൂണിച്ചിലെ മുസാച്ച് ഒളിമ്പ്യ ഷോപ്പിംഗ് മാളിലാണ് അപകടമുണ്ടായത്.

തോക്കുമായി മാളില്‍ കടന്ന അക്രമി തുടരെ വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. വെടിവെപ്പിനെ തുടര്‍ന്ന് മാളില്‍ ഒളിച്ചിരുന്ന ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്.

Read More >>