ആദ്യ ഫുട്സാല്‍ കിരീടം മുംബൈ ഫൈവ്‌സിന്

കളിയുടെ ആദ്യ ക്വാര്‍ട്ടറില്‍ മോറിയസിന്റെ ഗോളില്‍ മുന്നിലെത്തിയ ശേഷമാണ് കൊച്ചി തോല്‍വിയിലേക്ക് വഴുതിയത്.

ആദ്യ ഫുട്സാല്‍ കിരീടം മുംബൈ ഫൈവ്‌സിന്ശക്തരായ കൊച്ചിയെ തോല്‍പ്പിച്ചു ആദ്യ ഫുട്സാല്‍ പ്രീമിയര്‍ ലീഗ് കിരീടം മുംബൈ  ഫൈവ്‌സ് സ്വന്തമാക്കി. കൊച്ചി ഫൈവ്‌സിനെ ഷൂട്ടൗട്ടില്‍ മറികടന്നാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം റയാന്‍ ഗിഗ്‌സിന്റെ മുംബൈ ഫൈവ്സ് കിരീടത്തില്‍ മുത്തമിട്ടത്.

കളിയുടെ ആദ്യ ക്വാര്‍ട്ടറില്‍ മോറിയസിന്റെ ഗോളില്‍ മുന്നിലെത്തിയ ശേഷമാണ് കൊച്ചി തോല്‍വിയിലേക്ക് വഴുതിയത്. കളി തീരാന്‍ ഒരു മിനിട്ടു മാത്രം ശേഷിക്കെ ആഞ്ചെലോട്ടിന്റെ ഗോളിലൂടെ സമനില പിടിച്ച മുംബൈ, പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയവും കിരീടവും കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.

ആകെയുള്ള ആറു പെനാല്‍റ്റികളില്‍ മുംബൈ ഫൈവ്‌സ് മൂന്നെണ്ണം ലക്ഷ്യത്തില്‍ എത്തിച്ചപ്പോള്‍ കൊച്ചിക്ക് രണ്ടു തവണ മാത്രമെ ഗോളാക്കാനായുള്ളു.

Read More >>