രാജ്യസ്‌നേഹവും സമുദായ സൗഹാര്‍ദവും ലക്ഷ്യമാക്കണമെന്ന് ഇ അഹമ്മദ്; എംഎസ്എഫ് സംസ്ഥാന സമ്മേളനം തുടങ്ങി

രാജ്യസ്‌നേഹവും സമുദായ സൗഹാര്‍ദവും മുസ്ലീം ലീഗിന്റെയും പോഷക സംഘടനകളുടെയും ലക്ഷ്യമാവണമെന്ന് മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് പറഞ്ഞു. കണ്ണൂരില്‍ നടക്കുന്ന എംഎസ്എഫ് സംസ്ഥാന സമ്മേളനത്തില്‍ ഉത്ഘാടനപ്രസംഗം നടത്തുകയായിരുന്നു ഇ അഹമ്മദ്.

രാജ്യസ്‌നേഹവും സമുദായ സൗഹാര്‍ദവും ലക്ഷ്യമാക്കണമെന്ന് ഇ അഹമ്മദ്; എംഎസ്എഫ് സംസ്ഥാന സമ്മേളനം തുടങ്ങി

കണ്ണൂര്‍: രാജ്യസ്‌നേഹവും സമുദായ സൗഹാര്‍ദവും മുസ്ലീം ലീഗിന്റെയും പോഷക സംഘടനകളുടെയും ലക്ഷ്യമാവണമെന്ന് മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് പറഞ്ഞു. കണ്ണൂരില്‍ നടക്കുന്ന എംഎസ്എഫ് സംസ്ഥാന സമ്മേളനത്തില്‍ ഉത്ഘാടനപ്രസംഗം നടത്തുകയായിരുന്നു ഇ അഹമ്മദ്. പക്വതയും പാകതയുമുള്ള പ്രവര്‍ത്തനം മുസ്ലീം ലീഗ് പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടാവണമെന്നും ഇ അഹമ്മദ് പറഞ്ഞു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി അഷ്റഫലി അധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി, കെ.പി.എ മജീദ്, എം.സി മായിന്‍ ഹാജി, പി.എം സാദിഖലി, പി.കെ ഫിറോസ്, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, പി.ജി മുഹമ്മദ് സംസാരിച്ചു.
നാളെ നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന കൗണ്‍സിലില്‍ എം.എസ്.എഫിന്റെ പുതിയ സംസ്ഥാനഭാരവാഹികളെ തെരഞ്ഞെടുക്കുന്നതോടെ സമ്മേളനം സമാപിക്കും.

Read More >>