മോട്ടോ ഇ 3 വരുന്നു

വരുന്ന സെപ്റ്റംബര്‍ മാസത്തില്‍ വിപണിയില്‍ എത്തുന്ന ഈ ഫോണിന്റെ വില 9500ന് അടുത്ത് വരും

മോട്ടോ ഇ 3 വരുന്നു

മോട്ടറോളയുടെ ഹിറ്റ്‌ മോഡലായ മോട്ടോ ഇയുടെ മൂന്നാം പതിപ്പ് വരുന്നു. വരുന്ന സെപ്റ്റംബര്‍ മാസത്തില്‍ വിപണിയില്‍ എത്തുന്ന ഈ ഫോണിന്റെ വില 9,500ന് രൂപയാണ്.

മോട്ടോ ജി4മായി ഏറെ സാമ്യതകളുള്ള മോഡലാകും മോട്ടോ ഇ3 എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ഇഞ്ച് ഡിസ്പ്ലേ,  720 പി സ്ക്രീന്‍ റെസല്യൂഷന്‍, വട്ടര്‍ റെസ്റ്റിന്‍സ് കപാസിറ്റി,  2800 എംഎഎച്ച് ബാറ്ററി, സ്നാപ്ഡ്രാഗണ്‍ 410 പ്രോസ്സസര്‍ എന്നിവയാകും ഈ ഫോണിന്റെ പ്രധാന സവിശേഷതകള്‍.

മാഷ്മെലോ ഓപ്പറേറ്റിംഗ് സിസ്റ്റം ആയിരിക്കും മോട്ടോ ഇയില്‍ ഉപയോഗിക്കുക. എട്ട്എംപി പിന്‍ക്യാമറയും, അഞ്ച് എംപി മുന്‍ ക്യാമറയും ഫോണിനുണ്ട്.

Read More >>