ഭാരത് മാതാ സത്യമോ മിഥ്യയോ?

ഭാരത് മാതാ എന്ന പേരിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിന് പിന്നിലെ രാഷ്ട്രീയം എന്താണ്? ഭൂരിപക്ഷജനതയുടെ പ്രതീകമായ ഇരുണ്ട വർണ്ണമുള്ള സ്ത്രീയെ ചിത്രീകരിക്കേണ്ടതിനു പകരം ഭാരതമാത എന്ന സൃഷ്ടിക്ക് അതിന്റെ സൃഷ്ടികർത്താക്കൾ നൽകിയിരിക്കുന്നത് ആര്യാധിനിവേശത്തോടെ ഇന്ത്യയിൽ കടന്നുകയറി സമൂഹത്തിലെ സകലമേഖലകളിലും അധീശാധികാരം കയ്യടക്കിയ സവർണ്ണജനതയെ പ്രതിനിധീകരിക്കുന്ന വെളുത്ത വർണ്ണമുള്ള കൊഴുത്ത, സുന്ദരിയായ യുവതിയുടെ ചിത്രമാണെന്നത് ശ്രദ്ധേയ്യമായ വസ്തുതയാണ്. മാത്രമല്ല യുവതി കിരീടിനിയും, സർവാഭരണവിഭൂഷിതയുമാണ്. ബാബുരാജ് എഴുതുന്നു.

ഭാരത് മാതാ സത്യമോ മിഥ്യയോ?

ബാബുരാജ്

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനദശകം മുതൽ ഇന്ത്യൻ ദേശീയതയുടെ പ്രതീകമായി ചിലർ ബോധപൂർവം ഉയർത്തിക്കാട്ടുന്ന ചിത്രമാണ് ഇന്ത്യൻ ഭൂപടത്തിനു മുന്നിൽ നെറ്റിയിൽ സിന്ദൂരതിലകം ചാർത്തി, കിരീടം ധരിച്ചു, സർവാഭരണ ഭൂഷിതയായി പതാകയേന്തി സിംഹത്തിന്റെ മുന്നിൽ നിൽക്കുന്ന വെളുത്ത സുന്ദരിയായ യുവതിയുടെ ചിത്രം. ചിത്രത്തിന് താഴെയായി ഒരുഅടിക്കുറിപ്പ് കൂടെയുണ്ടാകാറൂണ്ട്. ചിത്രത്തിന്റെ സാംസ്‌കാരിക അർത്ഥങ്ങൾ വിശദമാക്കുന്ന അല്ലെങ്കിൽ വ്യക്തമാക്കുന്ന വാചകങ്ങൾ. അവ ഇങ്ങിനെയാണ് 'ഞാനാണ് ഇന്ത്യ. ഇന്ത്യാ രാജ്യം എന്റെ ശരീരം ആണ്. കന്യാകുമാരി എന്റെ പാദം ആണ്, ഹിമാലയം എന്റെ ശിരസ്സാണ്, ഗംഗാനദി എന്റെ തുടയിലൂടെ ഒഴുകുന്നു. എന്റെ ഇടത്തെകാൽ കോരോമോണ്ടൽ തീരം ആകുമ്പോൾ, വലത്തെകാൽ മലബാർതീരം ആകുന്നു. ഈ രാജ്യത്തിലെ മുഴുവൻ പ്രദേശവും ഞാനാകുന്നു.


കൂടുതല്‍ വായനയ്ക്ക്: ഇന്ത്യയെ പിടിച്ച് കുലുക്കിയ 'ബംഗാൾ'

കിഴക്കും പടിഞ്ഞാറും എന്റെ കൈകൾ ആകുന്നു. എത്ര അത്ഭുതകരം ആകുന്നു എന്റെ രൂപം. ഞാൻ സഞ്ചരിക്കുമ്പോൾ, ഇന്ത്യ മുഴുവനും എന്റെ കൂടെ കൂടുന്നു, ഞാൻ സംസാരിക്കുമ്പോൾ എന്റെ കൂടെ സംസാരിക്കുന്നു. ഞാൻ ആകുന്നു ഇന്ത്യ, ഞാൻ ആകുന്നു സത്യം, ഞാൻ ആകുന്നു ദൈവം, ഞാൻ ആകുന്നു സൗന്ദര്യം 'ചിത്രവും അതിനു താഴെയുള്ള വാചകങ്ങളിലും തുടങ്ങുന്നു ഭാരതമാതയുടെ വൈരുദ്ധ്യങ്ങൾ.

ചിത്രത്തിൽ ദേശത്തെ സ്ത്രീരൂപം ആയിട്ടാണ് വരിച്ചിട്ടുള്ളതെങ്കിൽ ചിത്രത്തിനു താഴെയുള്ള 'ജബ് മേം ചൽതാ ഹൂൻ തോ സോചത ഹൂൻ കി പൂര ഭാരത് വർഷ് ചൽ രഹ ഹേ. ജബ് ബോൽത്ത ഹൂൻ തോ സോചത ഹൂൻ കി പൂര ഭാരത് ബോൽ രഹ ഹേ.' എന്ന വാചകങ്ങളിലെ വ്യാകരണം പുല്ലിംഗം ആണ്, ദേശത്തെ പുരുഷൻ ആയിട്ടാണ് ഈ വാചകങ്ങൾ സൂചിപ്പിക്കുന്നത് ഈ ചിത്രത്തോടൊപ്പമുള്ള ഇന്ത്യൻ ഭൂപടത്തിനുമുണ്ട് ചില വൈരുദ്ധ്യങ്ങൾ. പശ്ചാതലത്തിൽ കാണുന്ന ഇന്ത്യൻ ഭൂപടത്തിൽ ചിലപ്പോൾ ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, ആഫ്ഘാനിസ്ഥാൻ, ബർമ്മ, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളൊക്കെ ചേർത്തുവെച്ചാകും ചിത്രീകരിക്കുക. ചിലപ്പോൾ ഇന്ത്യയുടെ ഇന്നത്തെ ഭൂപടത്തിനു സമാനമായ ചിത്രം ആയിരിക്കും ഉണ്ടാകുക.

കൂടുതല്‍ വായനയ്ക്ക്: ഇന്ത്യയെ പിടിച്ച് കുലുക്കിയ 'ബംഗാൾ'

കിരീടം ധരിച്ച് ഈ സ്ത്രീ പിടിച്ചിരിക്കുന്ന കൊടിക്കും ചില സവിശേഷതകൾ ഉണ്ട്. ചിലപ്പോൾ ദേശീയ പതാകയായിരിക്കും കയ്യിലേന്തിയിരിക്കുക. ദേശീയപതാകയേന്തിയ ചിത്രങ്ങൾ വ്യാപകമായി പ്രത്യക്ഷപ്പെടുക രാജ്യത്തിന്റെ സ്വാതന്ത്ര്യദിന പശ്ചാത്തലത്തിലോ രാജ്യം റിപ്പപ്ലിൿദിനം ആചരിക്കുന്ന വേളയിലോ ആകും. അതല്ലാത്ത സമയത്ത് ഈ സ്ത്രീയുടെ കയ്യിൽ പിടിപ്പിക്കുക കാവിക്കൊടി ആയിരിക്കും. ഈ ചിത്രത്തിനു ഒരുപേരും ഉണ്ട്. ഭാരതാംബ അല്ലെങ്കിൽ ഭാരതമാത. ഈ വെളുത്ത, സർവാഭരണ ഭൂഷിതയായി തരാതരംപോലെ കാവിക്കൊടിയും ത്രിവർണ്ണപതാകയും ഏന്തിയ യുവതിയാണ് ഇന്ത്യയുടെ അമ്മ അല്ലെങ്കിൽ മാതാവ് എന്നാണ് ചിത്രത്തിന്റെ വക്താക്കൾ പ്രചരിപ്പിക്കുന്നത്. ഇന്ത്യ എന്ന ഭാരതത്തെ സ്വന്തം അമ്മയായി സങ്കല്പിച്ച് ആ അമ്മയെ ആരാധിക്കുകയാണ് ഇവിടെ ചെയ്യുന്നതെന്നാണ് ഭാരതാംബയുടെ വക്താക്കളുടെ വ്യാഖ്യാനം.

ഇന്ത്യയിലെ നൂറ്റിപ്പത്തു കോടിയിൽപരം ജനങ്ങളിൽ എൺപത് ശതമാനത്തോളം തദ്ദേശീയരായ പിന്നോക്ക ദലിത് വിഭാഗത്തിൽ പെട്ടവരാണെന്നാണ് പഴയതും പുതിയതുമായ സെൻസസ്‌ കണക്കുകൾ വ്യക്തമാക്കുന്നത്. വംശീയമായി ഇരുണ്ടവർണ്ണത്തെ പ്രതിനിധാനം ചെയ്യുന്നവരും ശരാശരി സൌന്ദര്യമുള്ള മെലിഞ്ഞ ശരീരത്തിന്റെ ഉടമകളുമാണ് ഈ ജനത.

ഭാരതമാതാവിന്റെ പ്രതീകമായി ഒരുസ്ത്രീയെ ചിത്രീകരിക്കുമ്പോൾ തദ്ദേശീയ- ഭൂരിപക്ഷ ജനതയുടെ പ്രതീകമായ ഇരുണ്ട വർണ്ണമുള്ള സ്ത്രീയെ ചിത്രീകരിക്കേണ്ടതിനു പകരം ഭാരതാമാത എന്ന സൃഷ്ടിക്ക് അതിന്റെ സൃഷ്ടികർത്താക്കൾ നൽകിയിരിക്കുന്നത് ആര്യാധിനിവേശത്തോടെ ഇന്ത്യയിൽ കടന്നുകയറി സമൂഹത്തിലെ സകലമേഖലകളിലും അധീശാധികാരം കയ്യടക്കിയ സവർണ്ണജനതയെ പ്രതിനിധീകരിക്കുന്ന വെളുത്ത വർണ്ണമുള്ള കൊഴുത്ത, സുന്ദരിയായ യുവതിയുടെ ചിത്രമാണെന്നത് ശ്രദ്ധേയ്യമായ വസ്തുതയാണ്. മാത്രമല്ല യുവതി കിരീടധാരിണിയും, സർവാഭരണ വിഭൂഷിതയുമാണ്.

കൂടുതല്‍ വായനയ്ക്ക്: ഇന്ത്യയെ പിടിച്ച് കുലുക്കിയ 'ബംഗാൾ'

ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന പിന്നോക്ക ദലിത് ജനതയുടെ അസ്ഥിത്വത്തിനു കടക വിരുദ്ധമായ ചിത്രീകരണം. ഇരുണ്ട വർണ്ണത്തിന്നുടമകളായ തദ്ദേശീയരായ ഈ ഭൂരിപക്ഷജനതയെ സർവാഭരണ വിഭൂഷിതരായല്ല സാധാരണ ചിത്രീകരിക്കാറുള്ളത്.

എക്കാലത്തെയും അവരുടെ ജീവിത സാഹചര്യം ആടയാഭരണങ്ങൾ ധരിക്കുന്നതിനു യോചിക്കുന്നതുമല്ല. സമൂഹത്തിലെ പുറമ്പോക്കുകളിൽ ജീവിക്കുന്ന ഇരുണ്ട വർണ്ണമുള്ള ഈ ജനതയ്ക്ക് ദേഹം മുഴുവനെന്നല്ല ദേഹത്തെവിടെയെങ്കിലും ആഢംഭരത്തിന്റെയും അധികാരത്തിന്റെയും ചിഹ്നമെന്നനിലയ്ക്ക് ആഭരണം ധരിക്കുവാൻ സാധിക്കുന്ന ജീവിതസാഹചര്യമല്ല ഒരുകാലത്തും ഇന്ത്യയിൽ ഉണ്ടായിരുന്നത്.

വിശേഷിച്ചും ആര്യാധിനിവേശത്തിനു ശേഷം ചാതുർവർണ്ണ്യ വ്യവസ്ഥയുടെ ഇരകളെന്ന നിലയ്ക്ക് സവർണ്ണ പൌരോഹിത്യത്തിന്റെ കീഴിൽ ജീവിക്കേണ്ടിവന്ന സാഹചര്യത്തിൽ സൌന്ദര്യമോ ആടയാഭരണങ്ങളോ ഈ ജനതയുടെ അടിസ്ഥാന പ്രതീകമായിരുന്നില്ല. സ്വാഭാവികമായും ഭാരതമാതാ എന്ന പ്രതീകം ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന തദ്ദേശവാസികളെയല്ല പ്രതിനിധാനം ചെയ്യുന്നത്, മറിച്ച് മദ്ധ്യേഷ്യയിൽനിന്നു കുടിയേറിയ ആര്യവംശത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നത് വ്യക്തമാണ്. അതേസമയം ചിത്രത്തിലെ യുവതി ധരിച്ചിരിക്കുന്ന കിരീടം യഥാർത്ഥത്തിൽ അധികാരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ അധികാരചിഹ്നമാകട്ടെ തദ്ദേശീയരായ ഇരുണ്ടനിറമുള്ള ജനതക്ക് മേലെ ആര്യവംശത്തിന്റെ അധികാരത്തിന്റെയും ആധിപത്യത്തിന്റെയും പ്രതീകവുമാണ്.

ഒരു നൂറ്റാണ്ടിനപ്പുറം അതായത് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യ സമരം മൂർദ്ധന്യത്തിലെത്തി നിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈചിത്രം ജന്മമെടുക്കുന്നതും വ്യാപകമാകുന്നതും ഇന്ത്യൻ ദേശീയതയുടെ പ്രതീകമായി ചിലകോണുകളിൽ നിന്നു ചിത്രം അടിച്ചേൽപ്പിക്കപ്പെടുന്നതും. സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളാകതെ ദുരൂഹമായി മാറിനിന്നുകൊണ്ട് ഇന്ത്യയിലെ മുസ്ലിം-ക്രൈസ്തവേതര സമൂഹത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ വിശിഷ്യാ മുസ്ലിം സമൂഹത്തിനെതിരെ സംഘടിപ്പിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ബ്രാഹ്മണിസ്റ്റ് സംഘപരിവാരത്തിന്റെ ആദ്യരൂപമാണ് വാസ്തവത്തിൽ ആടയാഭരണങ്ങൾ ധരിച്ച ഈ സവർണ്ണയുവതിയുടെ ചിത്രത്തെ ഭാരതമാതാവും ഇന്ത്യൻ ദേശീയതയുടെ പ്രതീകവുമാക്കി രംഗപ്രവേശനം നടത്തിയതിനു പിന്നിൽ പ്രവർത്തിച്ചത്.

കൂടുതല്‍ വായനയ്ക്ക്: ഇന്ത്യയെ പിടിച്ച് കുലുക്കിയ 'ബംഗാൾ'


വാസ്തവത്തിൽ കിരൺ ചന്ദ്രബന്ദോപാധ്യായ് സംവിധാനം ചെയ്ത ഭാരതമാത എന്ന നാടകത്തോടെയാണ് ഭാരതമാതാ രംഗത്തുവരുന്നത്. 1873ലാണ് ഈ നാടകം അരങ്ങേറിയത്. സമാന്തരമായി ബങ്കിം ചന്ദ്രചാറ്റർജി 1882ൽ എഴുതി പ്രസിദ്ധീകരിച്ച ആനന്ദമഠം എന്ന നോവലിലെ ഇതിവൃത്തം ഈ കഥാപാത്രത്തെ ഒരുവിഭാഗത്തിന്നിടയിൽ കൂടുതൽ ജനകീയമാക്കി. 1882ൽ പുറത്തുവന്ന ഈ നോവലിന്റെ പ്രമേയം 1770 കളിൽ നിന്നാണ് ബങ്കിംചന്ദ്രൻ കണ്ടെടുക്കുന്നത്. ബംഗാളിനെ അക്കാലത്തു ഗ്രസിച്ച കഠിനക്ഷാമം മൂലമുള്ള പട്ടിണിക്കാലമാണ് പശ്ചാത്തലം. പ്ലാസിയുദ്ധത്തിൽ സിറാജ് ദൗള പരാജയപ്പെടുകയും മിർജാഫർ ബംഗാൾ നവാബായിത്തീരുകയും ചെയ്ത കാലയളവിലാണ് ഈ വരൾച്ച കടന്നുവരുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തഞ്ചവും തരവും നോക്കി ആഭ്യന്തര സംഘർഷങ്ങളിൽ കക്ഷിചേർന്ന് മുതലെടുപ്പു നടത്തുന്നസമയം. വരൾച്ചക്കെതിരെ ബ്രിട്ടീഷ് പിന്തുണയോടെ വൈഷ്ണവ വിഭാഗക്കാരായ സന്യാസിമാർ നവാബുമാർക്കെതിരെ നടത്തുന്ന കലാപത്തിനുള്ള ഉണർത്തു പാട്ടായാണ് 'വന്ദേമാതരം' എന്ന കാവ്യത്തെ നോവൽ അവതരിപ്പിക്കുന്നത്. മുസ്ലിംകളെ അക്രമികളായും വിദേശികളായും ചിത്രീകരിക്കുന്ന കഥാപാത്ര വിന്യാസമാണ് ആനന്ദമഠത്തിലൂടെ ബങ്കിൻചന്ദ്ര നിർവഹിക്കുന്നത്.

കൂടുതല്‍ വായനയ്ക്ക്: ആനന്ദമഠത്തിലെ മുസ്ലീം വിരുദ്ധത

പിന്നീട് അബനീന്ദ്രനാഥ ടാഗോർ ആണ് ഈ കഥാപാത്രത്തെ ഹൈന്ദവദേവിയായി ചിത്രീകരിക്കുന്നത്. നാലു കൈകളും ഓറഞ്ച് നിറമുള്ള സാരിയുമാണ് ഈ കഥാപാത്രത്തിനു ചിത്രകാരൻ നൽകിയത്. ഭാരത് മാതാ എന്ന ചിത്രം ഹൈന്ദവ മതത്തിന്റെ ചട്ടക്കൂടിന്റെ അകത്തേക്ക് കടക്കുന്നതും മതാചാരം ആകുന്നതും 1930കൾ മുതലാണ്. 1936ൽ ബനാറസിൽ ശിവപ്രസാദ് ഗുപ്ത ഭാരത് മാതാവിന് വേണ്ടി ഒരു ക്ഷേത്രം പണിതു. ആ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് മഹാത്മാ ഗാന്ധിയായിരുന്നു. പക്ഷേ ഇതര ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭാരത്മാതാ ക്ഷേത്രത്തിൽ ബിംബമോ ഏതെങ്കിലും ഒരു യുവതിയുടെയോ മൃഗത്തിന്റെയോ ചിത്രങ്ങളോ ഉണ്ടായിരുന്നില്ല. മാർബിൾ തറയിൽ ആലേഖനം ചെയ്ത ഇന്ത്യയുടെ ഒരു ഭൂപടം മാത്രമാണ് ഉണ്ടായിരുന്നത്.

അതെ സമയം ഇന്നു വ്യാപകമായി ഉപയോഗിക്കുന്ന നിലക്കുള്ള സിംഹം യുവതിയുടെ വശത്ത് നിൽക്കുന്ന ഭാരത് മാതാചിത്രം വാസ്തവത്തിൽ സംഘപരിവാര സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റേതാണ്. സിംഹത്തിനു മുന്നിൽ യുവതി നിൽക്കുന്ന ചിത്രമുള്ള ഭാരതമാത ക്ഷേത്രം 1983 മെയ് മാസത്തിലാണ് സ്വാമി സത്യമിത്രാനന്ദ് ഗിരിയുടെ കാർമ്മികത്വത്തിൽ വിശ്വഹിന്ദുപരിഷത്ത് ഹരിദ്വാറിൽ പണികഴിപ്പിക്കുന്നത്. പതിവു പോലെ ഈ ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള നിയോഗം അന്നത്തെ കോൺഗ്രസ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്കായിരുന്നു. ഈ ക്ഷേത്രം പണികഴിപ്പിച്ച് ആറു മാസങ്ങൾക്കു ശേഷം ഈ ചിത്രവുമായി വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ തലത്തിൽ ആറ് ആഴ്ച നീണ്ടു നിൽക്കുന്ന 'ഏകാത്മാ യോജൻ' യാത്ര നടത്തുകയുണ്ടായി. വാസ്തവത്തിൽ ഭാരത്മാത കോൺഗ്രസ് കൃത്രിമമായി ഉണ്ടാക്കിയ ഒരു മതദേശീയ ബിംബമാണ്, ഈ ചിത്രം ബ്രീട്ടീഷ് സാമ്രാജ്യത്വത്തിന്റെ സഹയാത്രികയെ പോലെയാണ് അനുഭവപ്പെടുന്നത്, അതല്ലാതെ ഇന്ത്യയുടെ മാതാവായിട്ടല്ല എന്ന് സ്വാതന്ത്ര്യ സമര സേനാനിയും പ്രശസ്ത ചിന്തകനും, യോഗീവര്യനുമായ ശ്രീ അരബിന്ദൊ ഗോഷ് 1920ൽ നടത്തിയ നിരീക്ഷണം പ്രസക്തമാണ്. ഭാരത് മാതാവിനെ കുറിച്ചുള്ള സ്വപ്നത്തെ മതങ്ങൾ വിഭജിച്ചെടുക്കുന്നതിന് എതിരെയും ശ്രീ അരബിന്ദോ മുന്നറിയിപ്പു തന്നിരുന്നു. ചുരുക്കത്തിൽ സ്വാതന്ത്ര്യത്തിനു മുന്നെ ഹിന്ദു ദേശീയതയെ പ്രീണിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കോൺഗ്രസും രാഷ്ട്രീയവും മതപരവുമായ ലക്ഷ്യത്തോടെ സ്വാതന്ത്ര്യാനന്തരം സംഘപരിവാരം നേരിട്ടും കൃത്രിമമായി ഉണ്ടാക്കിയെടുത്ത ബിംബമാണ് ഇന്നു കാണുന്ന ഭാരതമാതാ.

കൂടുതല്‍ വായനയ്ക്ക്: ആനന്ദമഠത്തിലെ മുസ്ലീം വിരുദ്ധത

പത്തൊൻപതാം നൂറ്റാണ്ടിൽ ഉദയം ചെയ്ത ഈ കഥാപാത്രത്തിനു സഹസ്രാബ്ദങ്ങൾക്ക് മുൻപുള്ള ഹൈന്ദവ വേദങ്ങളിലൂടെ കൃത്രിമമായി ആധികാരികത നൽകുവാനും ഇതിന്റെ പ്രയോക്താക്കൾ ശ്രമിക്കുകയുണ്ടായി. ഉദാഹരണത്തിനു സംഘപരിവാര മലയാള സൈറ്റുകളിൽ വ്യാപകമായി ഉദ്ധരിക്കുന്ന "രത്‌നാകരാം ധൗതപദാം ഹിമാലയ കിരീടിനീ" എന്ന ശ്ലോകം. ഈ ശ്ലോകം ഏതു കൃതിയിൽ നിന്നാണെന്നത് അവിടെ വ്യക്തമാക്കുന്നില്ല. സമാനമാണ് "ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരീയസി" (മാതാവും ജന്മഭൂമിയും സ്വർഗ്ഗത്തേക്കാൾ ശ്രേഷ്ഠമാണ്) എന്ന വാൽമീകീ രാമായണത്തിലേതെന്നു പറയപ്പെടുന്ന ശ്ലോകം.

ആനന്ദമഠത്തിലെ പത്താം അധ്യായത്തിൽ നായകൻ മഹേന്ദ്രൻ സന്യാസിയായ ഭാവനന്ധയോട് വന്ദേമാതരത്തിലെ മാതാവ് ആരാണ് എന്ന് ചോദിക്കുന്നുണ്ട്. ഭാവനന്ദ തന്റെ മറുപടി ആയിപറയുന്നത് സന്ധുക്കൾക്ക് ഒരേ ഒരു മാതാവിനെ മാത്രമേ അറിയൂ, അത് മാതൃരാജ്യം ആണ്. കൂട്ടത്തിൽ മാതാവും മാതൃഭൂമിയും സ്വർഗത്തേക്കാൾ മഹത്തരം എന്നർത്ഥമുള്ള 'ജനനി ജന്മഭുമിശ്ച സ്വർഗാദപി ഗരിയസി' എന്ന സംസ്‌കൃത വാക്യവും ഉദ്ധരിക്കുന്നു.

വാസ്തവത്തിൽ ഈ ശ്ലോക പശ്ചാത്തലം രാമൻ ലങ്കയിൽ വച്ച് സ്വന്തം ജന്മനാടായ അയോദ്ധ്യയെ കുറിച്ചു പറയുന്നതാണ്. അല്ലാതെ ഇന്ത്യയെന്ന വലിയ രാജ്യത്തെ കുറിച്ചു പറയുന്നതല്ല. എന്നാൽ ഈ ശ്ലോകത്തിന്റെ ആധികാരികത പരിശോധിക്കുമ്പോൾ ലഭിക്കുക വ്യത്യസ്ഥമായ വിശദാംശങ്ങളാണ്. യുദ്ധശേഷം രാമൻ ലക്ഷ്മണനോട് പറയുന്നത്, "അപിസ്വർണമയി ലങ്കാ ന മേ ലക്ഷ്മണ രോചതേ ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരീയസി" എന്നാണ് (ലക്ഷ്മണാ, സ്വർണ്ണമയിയാണെങ്കിൽ പോലും ലങ്ക എനിക്ക് അരോചകമാണ്. അമ്മയും ജന്മഭൂമിയും സ്വർഗ്ഗത്തേക്കാൾ ഉയർന്നതാണ്).  ഈ ശ്ലോകം രാമായണത്തിൽ എവിടെയാണെന്നു പരിശോധിക്കുമ്പോൾ ലഭിക്കുക ഈ ശ്ലോകമല്ല, മറിച്ച് മറ്റൊരു ശ്ലോകമാണ്. അതിങ്ങനെ. ''മിത്രാനി ധനധന്യാനി പ്രചാനാം സമ്മതാനിവ, ജനനി ജന്മഭൂമിശ്ച സ്വർഗാദപി ഗരീയസി. (നല്ലവരായമിത്രങ്ങളാലും, സമ്പൽ സമൃദ്ധമായ പ്രജകളാലും ഇവിടെ ഞാൻ അനുഗ്രഹീതനാണ്, എന്നിരുന്നാലും മാതാവും മാതൃഭൂമിയും സ്വർഗത്തേക്കാൾ ഉൽകൃഷ്ടമാണ്).

കൂടുതല്‍ വായനയ്ക്ക്: ആനന്ദമഠത്തിലെ മുസ്ലീം വിരുദ്ധത

1936ൽ മദ്രാസ്, ഹിന്ദി പ്രചാരസഭ പുറത്തിറക്കിയ എഡിഷനിലാണ് ഈ ശ്ലോകം ഉള്ളതെന്ന മറ്റൊരു ശ്ലോകത്തിനുമില്ലാത്ത അടിക്കുറിപ്പുമുണ്ട് ഈ ശ്ലോകത്തിനൊപ്പം. മറാത്തി ഭാഷേച്ചി സാൻസ്‌ക്രിറ്റ് ലെനി എന്നാ മറാത്ത പുസ്തകത്തിലും ഈ ശ്ലോകം കാണപ്പെടുന്നുണ്ടെങ്കിലും ഗ്രന്ഥകാരനായ ഡോ: മിത്തർ അതിന്റെ ഉറവിടം എവിടെ നിന്നാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. ചുരുക്കത്തിൽ വാല്മീകി രാമായണം, ആനന്ദ രാമായണം, കമ്പ രാമായണം തുടങ്ങി ഒരു രാമായണത്തിന്റെയും മൂലകൃതികളിൽ ''ജനനി ജന്മഭൂമിശ്ച'' എന്ന ശ്ലോകം ഇല്ല. അടുത്തകാലത്ത് മാത്രമാണ് ഈ ശ്ലോകം രാമായണത്തിലേക്കു പറിച്ച് നടപ്പെടുന്നത്. ജന്മഭൂമി സ്വർഗ്ഗത്തെക്കാൾ പുണ്യം, ഭാരതമാതാ എന്നീ രാഷ്ട്രീയ താല്പര്യങ്ങൾക്ക് മതപരവും ദേശീയപരവുമായ ആധികാരികത നൽകാൻ തല്പരകക്ഷികൾ അടുത്തകാലത്ത് ഇതു രാമായണത്തിലേക്ക് കൂട്ടിച്ചേർത്തതാണെന്നു ചുരുക്കം.

മതപരമായോ ഇന്ത്യൻ ദേശീയതയുമയോ ഒരു നിലക്കും ബന്ധമില്ലാത്ത വിവിധ കാലഘട്ടങ്ങളിൽ വ്യത്യസ്ത കലാകാരന്മാരിലൂടെ ജന്മംകൊണ്ട ഒരു നോവൽ കാഥാപാത്രത്തെയാണ് ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാനശിലയായി ഒരുവിഭാഗം കൊണ്ടുനടക്കുന്നതും പ്രചാരണം നടത്തുന്നതും. പ്രധാനമായും ഹിന്ദുത്വദേശീയതയുടെ വക്താക്കളായ സംഘപരിവാരമാണ് ഈ സാങ്കല്പിക കഥാപാത്രത്തെ ഇന്ത്യൻ ദേശീയതയുമായി കൂട്ടിക്കുഴച്ചു പ്രചാരണം നടത്തുന്നതിനു നേതൃത്വം നൽകുന്നത്. തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെ ഇന്ത്യയെ സ്വർഗ്ഗത്തിനു തുല്യമായും, ഭാരതമാത എന്ന കഥാപാത്രത്തെ രാജ്യത്തിന്റെ മാതാവായും ചിത്രീകരിക്കുക വഴി ഹൈന്ദവചിഹ്നങ്ങളാണ് ഇന്ത്യൻ ദേശീയത എന്ന തെറ്റായ സന്ദേശം രാജ്യത്തെ വലിയൊരു വിഭാഗം ജനതക്കും മേൽ തന്ത്രപരമായി അടിച്ചേൽപ്പിക്കുകയാണ് സംഘപരിവാരം ചെയ്തതു. കൃത്രിമമായി പടച്ചുണ്ടാക്കിയ ഈ ചിത്രത്തെ ദേശീയ ചിഹ്നമായി മതേതര വിശ്വാസികളെ പോലും തെറ്റിദ്ധരിപ്പിക്കുവാൻ സംഘപരിവാരം നടത്തിയ പ്രചാരണത്തിനു സാധിച്ചു. മതപരമായ അധിനിവേശത്തിനു സ്ത്രീസ്വത്വത്തെ ഉപയോഗിക്കുന്ന പൌരോഹിത്യ ബ്രാഹ്മണിസത്തിന്റെ നടപ്പുരീതികൾ തന്നെയാണ് രാഷ്ട്രീയ ലക്ഷ്യത്തിനായി ഭാരതമാതാ എന്ന സ്ത്രീസ്വത്വത്തെ ഉപയോഗപ്പെടുത്തുക വഴി ഇവിടെയും പ്രയോഗിക്കപ്പെട്ടത്.

ബ്രാഹ്മണഫാസിസത്തിന്റെ ശത്രുപ്പട്ടികയിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്ന ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ ദേശക്കൂറ് അളക്കുവാനുള്ള മാപിനിയായും ഭാരതമാതാവെന്നു പേരിട്ട ഈ ചിത്രത്തെ സംഘപരിവാരം ദുരുപയോഗപ്പെടുത്തുന്നു. ബങ്കിൻ ചന്ദ്രയുടെ 'ആനന്ദമഠം' നോവലിലെ 'മുസ്ലിംഭരണവിരുദ്ധ പശ്ചാത്തലത്തിൽ രചിക്കപ്പെട്ടതും മുസ്ലിം വിശ്വാസങ്ങൾക്കു വിരുദ്ധവുമായ ഭാരതമാതാവിനെ പ്രണമിക്കുന്ന വന്ദേമാതരം' എന്ന കാവ്യം മുസ്ലിംകളെ കൊണ്ട് നിർബന്ധിതമായി ചൊല്ലിക്കാനുള്ള സംഘപരിവാര നീക്കം ഇത്തരം അജണ്ടയുടെ ഭാഗമാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഇരുണ്ട വർണ്ണമുള്ള സമൂഹത്തിനു മേൽ ബ്രാഹ്മണിസം നടത്തിയ സാംസ്‌കാരിക അധിനിവേശം ന്യൂനപക്ഷജനതയിലേക്ക് കൂടി വ്യാപിപ്പിക്കുവാനുള്ള ആസൂത്രിത നീക്കം.

കൂടുതല്‍ വായനയ്ക്ക്: ഇന്ത്യയെ പിടിച്ച് കുലുക്കിയ 'ബംഗാൾ'


ഒരു നോവൽ കഥാപാത്രത്തിനു രാഷ്ട്രീയ ലക്ഷ്യത്തോടെ കോൺഗ്രസും സംഘപരിവാരവും ദേശീയവും മതപരവുമായ പരിപ്രേക്ഷ്യം നൽകി ഇന്ത്യൻ ജനതക്കുമേൽ അടിച്ചേൽപ്പിച്ചത് തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഇന്ത്യൻ ദേശീയത ഒരു മതവുമായും ബന്ധപ്പെട്ടല്ല നിലകൊള്ളുന്നത്. നാനാത്വത്തിൽ ഏകത്വം എന്ന വ്യത്യസ്ഥ സംസ്‌ക്കാരങ്ങളെയും വിശ്വാസങ്ങളെയും ഉൾകൊള്ളുന്ന വിശാലമായ ദേശീയതയാണ് ഇന്ത്യ മുന്നോട്ടുവെക്കുന്നത്. അതിനു ഹൈന്ദവതയുമായോ ഇസ്ലാമികതയുമായൊ ക്രൈസ്തവതയുമായോ മറ്റേതെങ്കിലും മതവിശ്വാസവുമായോ ബന്ധമില്ല. ഏതെങ്കിലും ചിത്രത്തിനു മതപരവും ദേശീയപരവുമായ ദുർവ്യാഖ്യാനങ്ങൾ നൽകി ദേശീയതയെയും ദേശസ്‌നേഹത്തെയും ഈ ചിത്രവുമായും അതുവഴി തല്പരകക്ഷികൾ മുന്നോട്ടുവെക്കുന്ന മതാത്മക ദേശീയതയുമായും ബന്ധിപ്പിക്കുവാനുള്ള ഏതൊരു നീക്കവും എതിർത്തു തോൽപ്പിക്കുവാനുള്ള കരുത്ത് ഇന്ത്യൻ ജനാധിപത്യത്തിനുണ്ട് എന്നു പ്രത്യാശിക്കാം.

റഫറൻസുകൾ: ഈ ലേഖനത്തിനു ഉപയോഗപ്പെടുത്തിയ ലേഖനങ്ങൾ, ലിങ്കുകൾ, ഉദ്ദരണികൾ എന്നിവ താഴെ കൊടുത്തിരിക്കുന്നു


1) സദൻ ജാ, മാനുഷി, ലക്കം 142
(ഇന്ത്യ ടുഗെതറിൽ 2004 ഓഗസ്റ്റിൽപ്രസിദ്ധീകരിച്ചത് )

http://www.css.ac.in/sadan_jha.asp

The author is a Ph.D. scholar at Jawaharlal Nehru University.

http://www.indiatogether.org/manushi/issue142/bharat.htm

http://www.indiatogether.org/manushi/issue142/bharat.htm

http://www.indiatogether.org/manushi/issue142/bharat.htm


http://www.indiatogether.org/

Manushi: A journal about women and society
Issue 142, Table of Contents

 • Endnotes
  1. See, Ramaswami, Sumathi. "Visualising India's Geo-Body: Globes, Maps, Bodyscapes", Sumathi Ramaswami (ed.), Contributions to Indian Sociology, New Series, vol.36, nos.1&2, January-August 2002, pp:151-190.

  2. Chakrabarty, Dipesh. "Nation and Imagination", Studies in Histroy, vol.15, no.2, 1999, p.204.

  3. See, Eric Hobsbawm and Terrence Ranger (ed.), The Invention of Traditions,Cambridge University Press, 1983.

  4. Indira Choudhury, The Frail Hero and Virile History, OUP, Delhi, 1998. p.99.

  5. Jasodhara Bagchi, "Reprsenting Nationalism : Ideology of Motherhood in Colonial Bengal", Economic and Political Weekly, 20-27 October 1990, pp: WS-65-71.

  6. Sister Nivedita, "Bharat Mata", The Complete Works of Sister Nivedita, Birth Centenary Publication, vol.III,Ramkrishna Sarda Mission, Calcutta,1967, p. 58.

  7. Coomaraswami, Anand. "Bharat Mata", The Modern Review, April 1907, pp:369-71.

  8. Cited by Bose, Sugata. "Nation as Mother: Representations and Contestations of 'India' in Bengali Literature and Culture, in Sugata Bose and Ayesha Jalal (ed.), Nationalism, Democracy and Development: State and Politics in India, OUP, Delhi, 1999, p. 68.

  9. Gandhi, Mahatma. "Speech at Bharat Mata Mandir, Benaras", The Collected Works of Mahatma Gandhi, vol.63, The Publication Division, Delhi, 1976, p.388.

  10. Mc Kean, Lise. "Bharat Mata: Mother India and Her Militant Matriots", in Devi : Goddesses of India, edited by John S.Hawley and Donna M.Wulff, Motilala Banarasidass Publishers, Delhi, 1998(1996), p. 263.

  11. ആനന്ദമഠം: ഹിന്ദുത്വത്തിന്റെ കൈപ്പുസ്തകം Tue, 3 May 2011 15:12:05 +000018. ഈ സിംഹം സൈഡിൽ നിൽക്കുന്ന ഭാരത് മാതാ വി.ച്ച്.പി.യുടെ വേർഷനാണ്. അവർ 1983-ല് ബനാറസിൽ ഒരു ഭാരത് മാതാ ക്ഷേത്രം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ദിരാ ഗാന്ധി ആയിരുന്നു ഉത്ഘാടനം. 

21. ഉദ്ഘാടനം ചെയ്തിരുന്നു. അതിൽ ഇന്ത്യയുടെ മാപ്പ് ആണ്, ഭാരത് മാതാ വിഗ്രഹം ഒന്നും ഇല്ല.

Dharwad has a mother india temple from 1983 

22. രാമായണത്തിലേതെന്നു പറയപ്പെടുന്ന വരികളുടെ പുറകേ ചെന്ന് എനിക്ക് കിട്ടിയത് വളരെ 'ഞെട്ടിക്കുന്ന' വിവരമാണ്. ആദ്യം കിട്ടിയത്: യുദ്ധശേഷംവിഭീഷണൻ രാമനോട് ലങ്ക ഭരിക്കാൻ ആവശ്യപ്പെടുന്നു എന്നറിഞ്ഞ് രാമന്റെ മറുപടി :अपिस्वर्णमयीलङ्कानमेलक्ष्मणरोचतेजननीजन्मभूमिश्चस्वर्गादपिगरीयसी  അപിസ്വർണമയി ലങ്കാ ന മേ ലക്ഷ്മണ രോചതേ ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരീയസി. (ലക്ഷ്മണാ, സ്വർണ്ണമയിയാണെങ്കിൽ പോലും ലങ്ക എനിക്ക് അരോചകമാണ്. അമ്മയും ജന്മഭൂമിയും സ്വർഗ്ഗത്തേക്കാൾ ഉയർന്നതാണ്). ഇത് രാമായണത്തിൽ എവിടെ എന്ന് നോക്കിയപ്പോൾ മറ്റൊരു ശ്ലോകമാണ് അവിടെ കണ്ടത്: mitraaNi dhana dhaanyaani prajaanaaM sammataaniva | jananii janma bhuumishcha svargaadapi gariiyasii" ("The friends, the riches and the grains are highly honoured in this world. Mother and mother-land are far superior to even the heaven.") അവിടെ മറ്റൊരുശ്ലോകത്തിനുമില്ലാത്ത അടിക്കുറിപ്പും കൊടുത്തിട്ടുണ്ട്" This sloka is seen in the edition published by Hindi Prachara Press, Madras in 1930 by T.R. Krishna chary, Editor and T. R. Vemkoba chary the publisher. (17ആംശ്ലോകം). കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് ഒരു വിവാദ വിഷയമാണെന്ന് മനസ്സിലായി. പല ഓൺലൈൻ ഗ്രൂപ്പുകളിലും ഇതു സംബന്ധിച്ച ചർച്ചകൾ കണ്ടു. (ലിങ്ക്)   ചുരുക്കിപ്പറഞ്ഞാൽ ഈ വിഖ്യാതശ്ലോകം വാത്മീകിരാമായണത്തിൽ ഉള്ളതല്ല, എവിടെയുള്ളതാണെന്ന് ആർക്കും അറിയുകയും ഇല്ല. ഇത് അടുത്തകാലത്ത് രാമായണത്തിൽ കൂട്ടിച്ചേർത്തതാണ്.

രാമന്റെ വ്യാജ ജന്മഭൂമി

കൃത്രിമശ്ലോകങ്ങൾ കെട്ടിച്ചമച്ച് അത് പ്രാചീനകൃതിയിലേതാണെന്ന് വരുത്തിത്തീർക്കുന്നത് പുതിയ കാര്യമൊന്നുമല്ല. മഹാനിർവ്വാണതന്ത്രവും വൈമാനികശാസ്ത്രവും ഭവിഷ്യപുരാണവും ഇല്ലാത്ത ബൃഹസ്പതി ആഗമത്തിൽ ഉണ്ടെന്നു പറയുന്ന 'ഹിന്ദു' ശ്ലോകവും മലയാളം വിക്കിപ്പീഡിയയിലും സംഘി സൈറ്റുകളിലും മാത്രമുള്ള 'ഭാരതമാതാ' ശ്ലോകവും ഒക്കെ ഉദാഹരണം. പക്ഷേ ദേശഭക്തിയുടെ ഐതിഹാസിക ഉദാഹരണമായി വാത്മീകിരാമായണത്തിൽ ഉണ്ടെന്ന് പറഞ്ഞ് ദേശഭക്തർ കൊണ്ടുനടക്കുന്ന, നേപ്പാളിന്റെ ഔദ്യോഗിക മുദ്രാവാക്യം കൂടി ആയ, 'ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരീയസി' എന്ന വരി ഉൾക്കൊള്ളുന്ന ശ്ലോകത്തെക്കുറിച്ച് അറിയാൻ ശ്രമിച്ചപ്പോഴാണ് ശരിക്കും ഞെട്ടിപ്പോയത്!

യുദ്ധശേഷം രാമൻ പറയുന്നതാണത്രേ: : अपिस्वर्णमयीलङ्कानमेलक्ष्मणरोचतेजननीजन्मभूमिश्चस्वर्गादपिगरीयसी അപി സ്വർണമയി ലങ്കാ ന മേ ലക്ഷ്മണ രോചതേ ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരീയസി. (ലക്ഷ്മണാ, സ്വർണ്ണമയിയാണെങ്കിൽ പോലും ലങ്ക എനിക്ക് രോചകമല്ല. അമ്മയും ജന്മഭൂമിയും സ്വർഗ്ഗത്തേക്കാൾ ഉയർന്നതാണ്). ഇത് രാമായണത്തിൽ എവിടെ എന്ന് നോക്കിയപ്പോൾ ഓൺലൈൻ വാത്മീകിരാമായണത്തിൽ മറ്റൊരു ശ്ലോകമാണ് കണ്ടത് : "mitraaNi dhana dhaanyaani prajaanaaM sammataaniva | jananii janma bhuumishcha svargaadapi gariiyasii" ("The friends, the riches and the grains are highly honoured in this world. Mother and mother-land are far superior to even the heaven." അവിടെ മറ്റൊരു ശ്ലോകത്തിനുമില്ലാത്ത അടിക്കുറിപ്പും കൊടുത്തിട്ടുണ്ട്. This sloka is seen in the edition published by Hindi Prachara Press, Madras in 1930 by T.R. Krishna chary, Editor and T. R. Vemkoba chary the publisher.   (17ആം ശ്ലോകം). കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് ഒരു വിവാദവിഷയമാണെന്ന് മനസ്സിലായി. പല ഓൺലൈൻ ഗ്രൂപ്പുകളിലും ഇതു സംബന്ധിച്ച ചർച്ചകൾ കണ്ടു. 'അപി സ്വർണ്ണമയി' എന്ന് തുടങ്ങുന്ന ശ്ലോകം രാമായണത്തിൽ കാണുന്നില്ല എന്നതാണ് പ്രശ്‌നം.അതേ സമയം 1930ലെ മേൽപ്പറഞ്ഞ രാമായണം പതിപ്പിൽ 'മിത്രാനി' എന്നു തുടങ്ങുന്ന ശ്ലോകം ഉണ്ട്. അതിനു മുൻപുള്ള പതിപ്പുകളിൽ അതും കാണുന്നില്ല.

കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ നിന്ന് കിട്ടി: The Problem of Janani janmabhumishca in Anand Math ചുരുക്കിപ്പറഞ്ഞാൽ ഈ 'വിഖ്യാത' ശ്ലോകം വാത്മീകിരാമായണത്തിൽ ഉള്ളതല്ല, എവിടെയുള്ളതാണെന്ന് ആർക്കും അറിയുകയും ഇല്ല. ഇത് അടുത്തകാലത്ത് വാത്മീകി രാമായണത്തിൽ കൂട്ടിച്ചേർത്തതാണ്