എംപി ഫണ്ട് ഉപയോഗിച്ച് എസ്ബി കോളേജില്‍ ലിംഗ വിവേചനം; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് ഫറൂഖ് കോളേജില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഇരിപ്പിടം ഒരുക്കിയതിനെതിരെ പ്രതിഷേധിച്ചവര്‍ ചങ്ങനാശ്ശേരി എസ്ബി കോളേജിലെ ലിംഗ വിവേചനത്തിന് നേരെ കണ്ണടക്കുകയാണെന്ന ആരോപണം ശക്തമാണ്.

എംപി ഫണ്ട് ഉപയോഗിച്ച് എസ്ബി കോളേജില്‍ ലിംഗ വിവേചനം; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ നിര്‍മിച്ച കെട്ടിടത്തില്‍ മാനേജ്‌മെന്റിന്റെ ലിംഗ വിവേചനം.

എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഡൈനിംഗ് ഹാളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായാണ് മുറികളാണ് ഒരുക്കിയിരിക്കുന്നത്.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സദാചാര ക്ലാസുകളെടുക്കുന്നതില്‍ കുപ്രസിദ്ധി നേടിയ കോളേജാണ് ചങ്ങനാശ്ശേരി എസ്ബി കോളേജ്. വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ ആഴ്ച്ചയും മോറല്‍ എജുക്കേഷന്‍ ക്ലാസുകളും കത്തോലിക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് മതപഠന ക്ലാസുകളും പരീക്ഷയും ഇവിടെ നടക്കാറുണ്ട്.


girlsക്ലാസ്സില്‍ ആണും പെണ്ണും പാലിക്കേണ്ട അകലത്തെക്കുറിച്ചും  ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ ചതിക്കുഴികളാണെന്ന് വ്യാഖ്യാനിച്ച് എങ്ങനെ നിയന്ത്രിക്കാമെന്നുമാണ് കോളേജ് അധികൃതര്‍ പഠിപ്പിക്കുന്നതെന്നാണ് ആരോപണം.

കോഴിക്കോട് ഫറൂഖ് കോളേജില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഇരിപ്പിടം ഒരുക്കിയതിനെതിരെ പ്രതിഷേധിച്ചവര്‍ ചങ്ങനാശ്ശേരി എസ്ബി കോളേജിലെ ലിംഗ വിവേചനത്തിന് നേരെ കണ്ണടക്കുകയാണെന്ന ആരോപണം ശക്തമാണ്.

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിദ്യാര്‍ത്ഥികളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും ഫറൂഖ് കോളേജിലെ ലിംഗ വിവേചനത്തിനെതിരെ പ്രതികരിച്ചവരൊന്നും എസ്ബി കോളേജിലെ ലിംഗ വിവേചനത്തിനെതിരെ രംഗത്തെത്തിയിട്ടില്ല.

ഫറൂഖ് കോളേജ് മാനേജ്‌മെന്റിന്റെ വിവേചനത്തിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥി ദിനു എന്ന വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തതിനെതിരേയും പ്രതിഷേധം ശക്തമായിരുന്നു.
boys
ഇതുകൂടാതെ ചടയമംഗലം മാര്‍ത്തോമാ കോളേജില്‍ വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിച്ചതിന്റെ പേരില്‍ സഹപാഠികളെ കോളേജില്‍ നിന്ന് പുറത്താക്കിയതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നില്ല എന്ന ആരോപണം നിലനില്‍ക്കേയാണ് മറ്റൊരു ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളേജിന്റെ സാദാചാര പോലീസിംഗ്.

ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ നടക്കുന്ന ലിംഗ വിവേചനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ചെറിയൊരു വിഭാഗം മാത്രമാണ് രംഗത്തെത്തിയിരിക്കുന്നത്. സ്വയംഭരണാധികാര പദവി ലഭിച്ച കേരളത്തിലെ ആദ്യ കോളേജാണ് ചങ്ങനാശ്ശേരി എസ്ബി കോളേജ്.

Read More >>