കട്ടുകള്‍ ഒന്നുമില്ലാതെ 'മോഹന്‍ജൊദാരോ' ഓഗസ്റ്റ് 12-നു തീയറ്ററുകളില്‍

ഋഥിക് റോഷന്‍ നായകനാകുന്ന ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ആശുതോഷ് ഗൊവാരിക്കര്‍

കട്ടുകള്‍ ഒന്നുമില്ലാതെ

സെന്‍സര്‍ ബോര്‍ഡിന്റെ കട്ടുകള്‍ ഒന്നും തന്നെയില്ലാതെ യുഎ സര്‍ട്ടിഫിക്കറ്റോട്കൂടി 'മോഹന്‍ജൊദാരോ' ഓഗസ്റ്റ് 12-നു തീയറ്ററുകളില്‍. ഋഥിക് റോഷന്‍ നായകനാകുന്ന ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിക്കുന്നത്  ആശുതോഷ് ഗൊവാരിക്കര്‍. 'ലഗാന്‍' , 'സ്വദേശ്', ജോധ അക്ബര്‍ തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം.

മുന്‍ മിസ്സ്‌ ഇന്ത്യ പൂജ ഹെഗ്ഡേയാണ് ചിത്രത്തിലെ നായിക. പുരാതന ഇന്ഡസ് വാലിയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ട്രെയിലര്‍ ഇതിനോടകം ലക്ഷകണക്കിന് ആളുകളാണ് യുട്യൂബിലൂടെ കണ്ടത്. എ ആര്‍ റെഹ്മാന്‍ ഈണം നല്‍കിയ ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷക മനസ്സില്‍ ഇടം നേടി കഴിഞ്ഞു. കബീര്‍ ബേദി, സുഹാസിനി മൂലേ, അരുണോദയ് സിംഗ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.യുടിവി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ സിദ്ധാര്‍ത് റോയ് കപൂര്‍ ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നു.