മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം ജനത ഗാരേജിന്റെ റിലീസ് മാറ്റി വച്ചു

ജൂനിയര്‍ എന്‍ടിആറുമായി മോഹന്‍ലാല്‍ ഒന്നിക്കുന്ന ചിത്രം തെലുങ്ക്, മലയാളം ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.

മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം ജനത ഗാരേജിന്റെ റിലീസ് മാറ്റി വച്ചു

തെലുങ്ക് സിനിമ ലോകത്തേക്ക് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ വരവറിയിക്കുന്ന ജനത ഗാരേജ് എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചു.അടുത്ത മാസം (ഓഗസ്റ്റ്‌) 12ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സെപ്റ്റംബര്‍ അവസാന വാരം മാത്രമേ റിലീസ് ചെയ്യുകയുള്ളു.

ജൂനിയര്‍ എന്‍ടിആറുമായി മോഹന്‍ലാല്‍ ഒന്നിക്കുന്ന ചിത്രം തെലുങ്ക്, മലയാളം ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.

തെലുങ്കിലെ പ്രമുഖ സംവിധായകന്‍ കൊരട്ടള ശിവ അണിയിച്ചൊരുക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മൈത്രി മൂവി  മേക്കേഴ്സാണ്. ഈ കഴിഞ്ഞ ഈദ് ദിനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ തമിഴ്- മലയാളം ടീസറുകള്‍ക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചത്.

ചിത്രത്തിന്റെ മലയാളം ടീസര്‍ യുട്യൂബില്‍ ഏറ്റവും അധികം തവണ കണ്ട ടീസറായും ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഒരു മില്ല്യന്‍ ആളുകള്‍ കണ്ട ടീസറായും മാറിയിരുന്നു.