മോഹന്‍ ലാലിന്റെ തെലുങ്ക് ചിത്രം 'വിസ്മയത്തിലെ' ഗാനം പുറത്തിറങ്ങി

തെലുങ്ക്, മലയാളം ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം ഓഗസ്റ്റ്‌ അഞ്ചിന് തീയറ്ററുകളില്‍ എത്തും.

മോഹന്‍ ലാലിന്റെ തെലുങ്ക് ചിത്രം

മോഹന്‍ലാല്‍ നായകനാവുന്ന തെലുങ്ക് ചിത്രം മനമാന്തയുടെ മലയാളം പതിപ്പായ വിസ്മയത്തിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.ചന്ദ്രശേഖര്‍ യെലെട്ടി സംവിധാനം ചെയ്യുന്ന ചിത്രം വരാഹി ചലനചിത്രയുടെ ബാനറില്‍ സായി കൊറപ്പതിയും രജനി കൊറപതിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

മഹേഷ് ശങ്കറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്റെ മലയാളം വരികള്‍  എഴുതിയിരിക്കുന്നത് ഡോ മധു വാസുദേവനാണ്. ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്.


തന്റെ ആദ്യ തെലുങ്ക് ചിത്രത്തില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ അസിസ്റ്റന്റ് മാനേജരായ സായിറാമിന്റെ വേഷമാണ് മോഹന്‍ലാലിന്. ഗൗതമിയാണ് നായിക. ഒരു ലോകം നാലു കഥ എന്ന കുറിപ്പോടെയെത്തുന്ന ചിത്രത്തില്‍ മഹിത, അഭിറാം എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

തെലുങ്ക്, മലയാളം ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം ഓഗസ്റ്റ്‌ അഞ്ചിന് തീയറ്ററുകളില്‍ എത്തും.