ഐഡിയ മൊബൈല്‍ ഡാറ്റ നിരക്കുകള്‍ വെട്ടിക്കുറിച്ചു

വെള്ളിയാഴ്ച മുതല്‍ രാജ്യത്തെ എല്ലാ ഐഡിയ സര്‍ക്കിളുകളിലും ഈ ഓഫറുകള്‍ ലഭ്യമാകും.

ഐഡിയ മൊബൈല്‍ ഡാറ്റ നിരക്കുകള്‍ വെട്ടിക്കുറിച്ചു

ന്യൂഡല്‍ഹി: ഐഡിയ മൊബൈല്‍ ഡാറ്റ നിരക്കുകള്‍ വെട്ടിക്കുറിച്ചു.

റിലയന്‍സ് ജിയോയുടെ കടന്നുവരവിന് മുന്നോടിയായാണ് കമ്പനി നിരക്കുകള്‍ കുറച്ചത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂച്ചിപിക്കുന്നത്. 1 ജിബിക്ക് താഴെയുള്ള ഡാറ്റ പ്ലാനുകളിലാണ് ഇപ്പോള്‍ കുറവ് വരുത്തിയിരിക്കുന്നത്. കമ്പനി 45 ശതമാനം വരെ നിരക്കുകള്‍ കുറച്ചിട്ടുണ്ട്.

19 രൂപയ്ക്ക് മുന്‍പ് മൂന്ന് ദിവസത്തേക്ക് ലഭ്യമായിരുന്ന 75എംബി 2ജി ഡാറ്റ ഇപ്പോള്‍, 110 എംബിയായി മൂന്ന് ദിവസത്തേക്ക് ലഭിക്കും. അതുപോലെ 22 രൂപയ്ക്ക് മൂന്ന് ദിവസത്തേക്ക് ലഭിച്ചിരുന്ന 66 എംബി 4ജി/ 3ജി ഡാറ്റ, 90 എംബിയായി വര്‍ധിപ്പിച്ചു.

വെള്ളിയാഴ്ച മുതല്‍ രാജ്യത്തെ എല്ലാ ഐഡിയ സര്‍ക്കിളുകളിലും ഈ ഓഫറുകള്‍ ലഭ്യമാകും.

Read More >>