മാപ്പ് പറയണമെന്ന ആവശ്യത്തിന് കുന്നംകുളത്തിന്റെ മാപ്പ് നല്‍കിയ സംഭവം; കലക്ടര്‍ക്കെതിരെ പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് പരാതി നല്‍കാനൊരുങ്ങി എംകെ രാഘവന്‍

സര്‍ക്കാര്‍ സംവിധാനങ്ങളും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച് കളക്ടര്‍ തനിക്കെതിരെ അവാസ്തവ പ്രസ്താവന നടത്തുന്നുവെന്നും ഇതില്‍ മാപ്പ് പറയണമെന്നുമുള്ള എംകെ രാഘവന്‍ എംപിയുടെ പ്രസ്താവനയാണ് വലിയ വിവാദമായത്. മാപ്പു പറയണമെന്ന ആവശ്യം തള്ളിയ കലക്ടര്‍ കുന്നംകുളത്തിന്റെ മാപ്പ് ഫേസ്ബുക്കില്‍ ഇട്ട് അപമാനിച്ചുവെന്നാണ് രാഘവന്‍ ആരോപിക്കുന്നത്.

മാപ്പ് പറയണമെന്ന ആവശ്യത്തിന് കുന്നംകുളത്തിന്റെ മാപ്പ് നല്‍കിയ സംഭവം; കലക്ടര്‍ക്കെതിരെ പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് പരാതി നല്‍കാനൊരുങ്ങി എംകെ രാഘവന്‍

മാപ്പ് പറയണമെന്ന ആവശ്യത്തിന് കുന്നംകുളത്തിന്റെ മാപ്പ് നല്‍കിയ കോഴിക്കോട് കലക്ടര്‍ പ്രശാന്തിനെതിരെ എംകെ രാഘവന്‍ എംപി പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് പരാതി നല്‍കാനൊരുങ്ങുന്നു. കലക്ടറുടെ പേരില്‍ ആരോപിക്കുന്നത് സൈബര്‍ കുറ്റകൃത്യമായതിനാല്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കും പരാതി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ സംവിധാനങ്ങളും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച് കളക്ടര്‍ തനിക്കെതിരെ അവാസ്തവ പ്രസ്താവന നടത്തുന്നുവെന്നും ഇതില്‍ മാപ്പ് പറയണമെന്നുമുള്ള എംകെ രാഘവന്‍ എംപിയുടെ പ്രസ്താവനയാണ് വലിയ വിവാദമായത്. മാപ്പു പറയണമെന്ന ആവശ്യം തള്ളിയ കലക്ടര്‍ കുന്നംകുളത്തിന്റെ മാപ്പ് ഫേസ്ബുക്കില്‍ ഇട്ട് അപമാനിച്ചുവെന്നാണ് രാഘവന്‍ ആരോപിക്കുന്നത്. ചിത്രം ഫേസ്ബുക്കില്‍ വന്നതോടെ വിഷയം സജീവ ചര്‍ച്ചയായി മാറിയിരുന്നു.


ഫേസ്ബുക്കില്‍ മാപ്പ് പോസ്റ്റ് ചെയ്തതിന് വിശദീകരണവുമായി കലക്ടര്‍ രംഗത്തെത്തിയിരുന്നു. പൊതു സമൂഹം ഭൂമിശാസ്ത്രം അറിയാന്‍ വേണ്ടിയാണ് കുന്നംകുളത്തിന്റ മാപ്പ് ഫേസ്ബുക്കിലിട്ടതെന്നും എല്ലാം പക്വതയോടെ കാണണമെന്നും എന്‍ പ്രശാന്ത് പറഞ്ഞു. മാപ്പ് പോസ്റ്റ് ചെയ്തത് ആരെയും അധിക്ഷേപിക്കാനില്ലെന്നും താന്‍ രോഷാകുലനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എന്നാല്‍ മാപ്പില്‍ കുറഞ്ഞ ഒന്നും പരിഹാരമാകില്ല എന്നാണ് എംപി വ്യക്തമാക്കുന്നത്. കലക്ടര്‍ക്കെതിരെ പരാതി നല്‍കാനുള്ള തിരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് സൂചിപ്പിച്ചു.

Read More >>