വിവാദങ്ങള്‍ക്ക് ഒടുവില്‍ എംകെ ദാമോദരൻ മുഖ്യമന്ത്രിയുടെ നിയമോപദേശകസ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നു

ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായത് വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എംകെ ദാമോദരൻ സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

വിവാദങ്ങള്‍ക്ക് ഒടുവില്‍ എംകെ ദാമോദരൻ മുഖ്യമന്ത്രിയുടെ നിയമോപദേശകസ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നു

കൊച്ചി: ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായത് വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എംകെ ദാമോദരൻ സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിക്ക് നിയമോപദേശം നൽകാൻ പാര്‍ട്ടിയുടെ കടുത്ത അനുഭാവിയായ ദാമോദരന് പ്രത്യേക പദവികളുടെ ആവശ്യമില്ലെന്ന് സിപിഐ(എം) വിലയിരുത്തുന്നു.

മുഖ്യമന്ത്രിയുടെ നിയമോപദശേകൻ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കേസുകളിൽ ഹൈക്കോടതിയിൽ ഹാജരാകുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും അനാവശ്യവിവാദങ്ങൾക്ക് കാരണമാകുമെന്നും ചില ഇടത് അനുകൂല സംഘടനകൾക്കും അഭിപ്രായമുണ്ട് .

നേരത്തെ, ഇടതു മുന്നണി അധികാരത്തില്‍ എത്തിയപ്പോള്‍ എം.കെ. ദാമോദരനെ ഡ്വക്കറ്റ് ജനറൽ സ്ഥാനത്തേക്ക് പരിഗണിച്ചിരിന്നുവെങ്കിലും അദ്ദേഹം വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടി കാട്ടി ഒഴിഞ്ഞു മാറുകയായിരുന്നു.

Read More >>