തന്നെ വ്യക്തിഹത്യ നടത്താന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നെന്ന് എം.കെ.ദാമോദരന്‍

ഇതിനു പിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്നും, പക്ഷേ ആ പേര് താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും ദാമോദരന്‍ പറഞ്ഞു.

തന്നെ വ്യക്തിഹത്യ നടത്താന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നെന്ന് എം.കെ.ദാമോദരന്‍

തന്നെ വ്യക്തിഹത്യ നടത്താന്‍ ഉന്നതതല ഗൂഢാലോചന നടന്നെന്ന് എം.കെ.ദാമോദരന്‍. കഴിഞ്ഞ ജൂണ്‍ ഒന്‍പതിനു മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടവായി തന്നെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങുമ്പോള്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വി.എസ്.അച്ചുതാനന്ദന്റെ ഹര്‍ജി തള്ളിയതിനു ശേഷമാണ് തനിക്കെതിരെ എതിര്‍പ്പുയര്‍ന്നത്.

ഇതിനു പിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്നും, പക്ഷേ ആ പേര് താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും ദാമോദരന്‍ പറഞ്ഞു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ദാമോദരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.


നായനാര്‍ മന്ത്രിസഭയുടെ സമയത്ത് അന്നത്തെ അഡ്വക്കേറ്റ് ജനറലായിരുന്ന എംകെ ദാമോദരന്‍ ഐസ്‌ക്രീം പാര്‍ലര്‍പെണ്‍വാണിഭ കേസില്‍  കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കാന്‍ വേണ്ട തെളിവുകള്‍ ഇല്ല എന്നും അതുകൊണ്ട് തന്നെ കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കി  കേസെടുക്കാന്‍ കഴിയില്ലെന്ന് നിയമോപദേശവും നല്‍കിയിരുന്നു. ഇത് അന്ന് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ കേസെടുക്കണമെന്ന വാദമാണ് അന്നത്തെ ഡി-ജിപി കല്ലട സുകുമാരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയത്.

Read More >>