എംകെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഒഴിഞ്ഞു

സര്‍ക്കാര്‍ വേണ്ടത്ര ആലോചനയില്ലാതെ നടത്തിയ എടുത്തുചാട്ടം എന്ന വിമര്‍ശനം വരുമെന്നതിനാലും കൊടുത്ത സ്ഥാനം തിരിച്ചുവാങ്ങാന്‍ പാര്‍ടി താത്പര്യപ്പെടാത്തതിനാലും സര്‍ക്കാരില്‍ നിന്നോ പാര്‍ടിയില്‍ നിന്നോ എം കെ ദാമോദരനെ അപമാനിക്കുന്ന തരത്തിലുള്ള നീക്കമുണ്ടാവില്ല എന്നും അതേ സമയം സ്വയം ഒഴിയണമെന്ന സന്ദേശം ദാമോദരനില്‍ എത്തിക്കുമെന്നും അതല്ലാതെ അദ്ദേഹത്തിനു മുന്നില്‍ വേറെ വഴിയില്ലെന്നും കഴിഞ്ഞ ദിവസം നാരദാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എംകെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഒഴിഞ്ഞു

എംകെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഒഴിഞ്ഞു. നിയമോപദേഷ്ടാവ് പദവി ഏറ്റെടുക്കില്ലെന്ന് ദാമോരദരന്‍ അറിയിച്ചു. ഉത്തരവിറങ്ങിയെങ്കിലും സ്ഥാനം സ്വീകരിച്ചിരുന്നില്ലെന്നാണ് ദാമോദരന്‍ നല്‍കിയ വിശദീകരണം. ഈ വിശദീകരണം തന്നെ സര്‍ക്കാര്‍ കോടതിയേയും അറിയിച്ചു.

സര്‍ക്കാര്‍ വേണ്ടത്ര ആലോചനയില്ലാതെ നടത്തിയ എടുത്തുചാട്ടം എന്ന വിമര്‍ശനം വരുമെന്നതിനാലും കൊടുത്ത സ്ഥാനം തിരിച്ചുവാങ്ങാന്‍ പാര്‍ടി താത്പര്യപ്പെടാത്തതിനാലും സര്‍ക്കാരില്‍ നിന്നോ പാര്‍ടിയില്‍ നിന്നോ എം കെ ദാമോദരനെ അപമാനിക്കുന്ന തരത്തിലുള്ള നീക്കമുണ്ടാവില്ല എന്നും അതേ സമയം സ്വയം ഒഴിയണമെന്ന സന്ദേശം ദാമോദരനില്‍ എത്തിക്കുമെന്നും അതല്ലാതെ അദ്ദേഹത്തിനു മുന്നില്‍ വേറെ വഴിയില്ലെന്നും കഴിഞ്ഞ ദിവസം

നാരദാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാര്‍ടി സെക്രട്ടേറിയറ്റിലെ പൊതുവികാരമായിരുന്നു, ഇത്. പാര്‍ടി ദാമോദരനെ കാര്യമായി പരിഗണിച്ചെന്നും അതേ സമയം പാര്‍ടിക്ക് ഒരു ക്ഷീണം വരുമ്പോള്‍ അതനുസരിച്ചു നിലപാടു സ്വീകരിക്കാനുള്ള ഔചിത്യം അദ്ദേഹം കാണിക്കണമായിരുന്നു എന്നുമാണ് നേതാക്കള്‍ പങ്കുവച്ച വികാരം.

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് അഡ്വ. എം കെ ദാമോദരന്‍ സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരാകുന്നതു ചോദ്യം ചെയ്ത് സിപിഐ അനുഭാവ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് ഇന്നലെ പരസ്യമായി രംഗത്തുവന്നു. തൊട്ടുപിന്നാലെ ഈ വിഷയം ഇന്നു ചേരുന്ന എല്‍ഡിഎഫില്‍ ഉന്നയിക്കാന്‍ സിപിഐ സ്റ്റേറ്റ് കൗണ്‍സിലും തീരുമാനമെടുത്തു. ഈ തീരുമാനങ്ങള്‍ ഇന്നലെ തന്നെ മാദ്ധ്യമങ്ങളില്‍ കൂടി പുറത്തുവന്നതോടെ ദാമോദരന്റെ കാര്യം ഏറെക്കുറെ തീരുമാനമായിരുന്നു. ഈ സാഹചര്യത്തിലാണ് തന്നെ നിയമോപദേഷ്ടാവാക്കി ഉത്തരവിറങ്ങിയെങ്കിലും താന്‍ സ്ഥാനമേറ്റെടുത്തിരുന്നില്ല എന്ന വാദവുമായി എം കെ ദാമോദരന്‍ രംഗത്തുവന്നത്.

കൂടാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എം.കെ ദാമോദരനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു. ഈ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേയാണ് സ്ഥാനം ഒഴിയുന്ന കാര്യം ദാമോദരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. താന്‍ ഇതുവരെ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എന്ന നിയമന ഉത്തരവ് കൈപ്പറ്റിയിട്ടില്ല. ഇക്കാരണത്താല്‍ വിവാദങ്ങളില്‍ അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദവി ഏറ്റെടുത്തിട്ടില്ല എന്ന കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും ദാമോദരന്‍ അറിയിച്ചു.

Read More >>