സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹാജരായ സംഭവം വിവാദത്തിലേക്ക്

സാന്റിയാഗോ മാര്‍ട്ടിന്‍ സര്‍ക്കാരിന്റെ സ്‌പോണ്‍സറെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ കോടതിയില്‍ ഹാജരായത് ഇതിന് തെളിവാണെന്നും സതീശന്‍ ആരോപിച്ചു.

സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹാജരായ സംഭവം വിവാദത്തിലേക്ക്

തിരുവനന്തപുരം: വിവാദ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് അഡ്വ. എംകെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത് വിവാദമാകുന്നു. സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ദാമോദരന്‍ ഹാജരായത് അധാര്‍മികമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

സാന്റിയാഗോ മാര്‍ട്ടിന്‍ സര്‍ക്കാരിന്റെ സ്‌പോണ്‍സറെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ കോടതിയില്‍ ഹാജരായത് ഇതിന് തെളിവാണെന്നും സതീശന്‍ ആരോപിച്ചു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടുകെട്ടല്‍ ഉത്തരവിനെതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് അഡ്വ. എം.കെ. ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത്. ഇതര സംസ്ഥാന ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട 23 കേസുകള്‍ സിബിഐ എഴുതിത്തള്ളിയതിനെതിരെ ഇടതു സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം ഹര്‍ജി നല്‍കിയിരുന്നു. സര്‍ക്കാരിന്റെ റിവിഷന്‍ ഹര്‍ജി മറ്റൊരു ബെഞ്ചിന്റെ പരിഗണനയിലിരിക്കെയാണു മാര്‍ട്ടിന്റെ ഹര്‍ജി.

ദാമോദരൻ തുഴയുന്ന വഞ്ചിയുടെ അണിയം പിടിക്കരുത് മുഖ്യമന്ത്രി; ഉപദേശകന്റെ കുപ്പായം ഊരിവെപ്പിക്കാൻ നേരമായി

നൈതികതയില്ലാത്തയാള്‍ നിയമോപദേഷ്ടാവായി തുടരണോ എന്നത് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരായത് സര്‍ക്കാരിനെ ദോഷകരമായി ബാധിക്കും
Read More >>