കാണാതായ മലയാളികള്‍ തീവ്ര സലഫി സംഘത്തില്‍പ്പെട്ടവര്‍; രാജ്യം വിട്ടത് പ്രവാചകചര്യ പിന്തുടരാന്‍

സൗദി അറേബ്യ വഴി ലോകത്ത് പ്രചരിച്ച ഇസ്ലാം മതത്തേക്കാള്‍ യമനിലും ഈജിപ്തില്‍ ഒരു വിഭാഗം പിന്തുടരുന്ന വിശ്വാസങ്ങളാണ് സലഫി ഗ്രൂപ്പില്‍ പെട്ടവര്‍ പിന്തുടരുന്നത്. കേരളത്തില്‍ നിലമ്പൂരിലും ഒരു മുജാഹിദ് പണ്ഡിതന്റെ നേതൃത്വത്തില്‍ ഈ തീവ്ര സലഫി സംഘത്തിന്റെ പ്രവര്‍ത്തനം നടന്നു വന്നതായി ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തിച്ചിരുന്ന യുവാക്കളാണ് ഇപ്പോള്‍ കാണാതായവരില്‍ അധികവും. ഇവര്‍ യമനിലേക്കും ഇറാനിലേക്കും പോയി ബന്ധുക്കളുമായി ബന്ധപ്പെടാതെ ആട് ജീവിതം നയിക്കുകയാണ് എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്

കാണാതായ മലയാളികള്‍ തീവ്ര സലഫി സംഘത്തില്‍പ്പെട്ടവര്‍; രാജ്യം വിട്ടത് പ്രവാചകചര്യ പിന്തുടരാന്‍

കേരളത്തില്‍ നിന്നു യുവാക്കള്‍ ഐ എസില്‍ ചേര്‍ന്നതായി സ്ഥിരീകരണമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പോലീസും പറയുമ്പോള്‍ കാണാതായ യുവാക്കള്‍ പലരും തീവ്ര സലഫി സംഘത്തില്‍ പെട്ടവരാണെന്ന് സംശയം ബലപ്പെടുന്നു. പ്രവാചക കാലത്ത് ജീവിച്ച രീതിയില്‍ ആടുകളെ വളർത്തിയും, കൃഷി ചെയ്തും ജീവിക്കണമെന്നും പ്രവാചക കാലത്ത് ഉണ്ടായിരുന്ന സൗകര്യങ്ങള്‍ മാത്രം ഉപയോഗപ്പടുത്തി പുറം ലോകവുമായി ബന്ധമില്ലാതെ ജീവിക്കണം എന്നുമാണ്  ഇക്കൂട്ടരുടെ വിശ്വാസം.  ഇതാണ് നബിചര്യകള്‍ എന്നും ഇതാണ്  യഥാര്‍ത്ഥ ഇസ്ലാം എന്നുമാണ് ഇവര്‍ കരുതുന്നത്.


സൗദി അറേബ്യ വഴി ലോകത്ത് പ്രചരിച്ച ഇസ്ലാം മതത്തേക്കാള്‍ യമനിലും ഈജിപ്തിലും ഒരു വിഭാഗം പിന്തുടരുന്ന വിശ്വാസങ്ങളാണ് സലഫി ഗ്രൂപ്പില്‍പെട്ടവര്‍ പിന്തുടരുന്നത്. കേരളത്തില്‍ നിലമ്പൂരിലും ഒരു മുജാഹിദ് പണ്ഡിതന്റെ നേതൃത്വത്തില്‍ ഈ തീവ്ര സലഫി സംഘത്തിന്റെ പ്രവര്‍ത്തനം നടന്നു വരുന്നതായി ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തിച്ചിരുന്ന യുവാക്കളാണ് ഇപ്പോള്‍ കാണാതായവരില്‍ അധികവും. ഇവര്‍ യമനിലേക്കും ഇറാനിലേക്കും പോയി ബന്ധുക്കളുമായി ബന്ധപ്പെടാതെ ആട് ജീവിതം നയിക്കുകയാണ് എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇത് സ്ഥിരീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേയും ഇന്റലിജന്‍സ് ഏജന്‍സികളുടേയും അന്വേഷണം പുരോഗമിക്കുന്നുണ്ട്. തീവ്ര സലഫി ചിന്തയില്‍ പെട്ടവര്‍ തങ്ങളുടെ വിശ്വാസ പൂര്‍ണതക്ക് വേണ്ടി യമനിലും മറ്റും എത്തിയെന്നാണ് കരുതുന്നത്. കേരളത്തില്‍ ഐ എസ് വിവാദം ചര്‍ച്ചയായപ്പോള്‍ പലരും മെയില്‍ വഴിയും വാട്സ്ആപ് വഴിയും തങ്ങള്‍ സുരക്ഷിതരാണെന്നും അറിയിക്കുന്നതും ഇതു കൊണ്ടാണെന്നാണ് കരുതുന്നത്.

Read More >>