തീവ്രവാദികളല്ലെന്നും ജോലിക്കായാണ് നാട് വിട്ടതെന്നും കാസര്‍ഗോഡ് നിന്ന് കാണാതായ റഫീലയുടെ സന്ദേശം

ജോലി ശരിയായിട്ടുണ്ട്, താമസ സൗകര്യം ശരിയാക്കണം. ഫ്ലാറ്റിലെ അറ്റകുറ്റപ്പണികള്‍ നടക്കുകയാണെന്നുമാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ എവിടെയാണ് എന്ന് പറഞ്ഞിട്ടില്ല. സന്ദേശം ലഭിച്ച നമ്പര്‍ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. ഈ നമ്പര്‍ ഇപ്പോള്‍ എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.

തീവ്രവാദികളല്ലെന്നും ജോലിക്കായാണ് നാട് വിട്ടതെന്നും കാസര്‍ഗോഡ് നിന്ന് കാണാതായ റഫീലയുടെ സന്ദേശം

കാസര്‍ഗോഡ് നിന്ന് കാണാതായവരില്‍ ഒരാള്‍ വീട്ടുകാരുമായി ബന്ധപ്പെട്ടു. പടന്ന സ്വദേശിയായ ഡോ. ഇജാസിന്റെ ഭാര്യ റഫീലയാണ് പിതാവിന് വാട്സ്ആപ് വഴി ശബ്ദ സന്ദേശം അയച്ചത്. തീവ്രവാദികൾ  അല്ലെന്നും ജോലിക്കായാണ് നാട് വിട്ടതെന്നും സന്ദേശത്തില്‍ പറയുന്നു.

ജോലി ശരിയായിട്ടുണ്ട്, താമസ സൗകര്യം ശരിയാക്കണം. ഫ്ലാറ്റിലെ അറ്റകുറ്റപ്പണികള്‍ നടക്കുകയാണെന്നുമാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ എവിടെയാണ് എന്ന് പറഞ്ഞിട്ടില്ല. സന്ദേശം ലഭിച്ച നമ്പര്‍ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. ഈ നമ്പര്‍ ഇപ്പോള്‍ എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.

അതിനിടെ കാണാതായ മലയാളികളെ കുറിച്ചുള്ള അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും. ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ, ഐഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണോ തുടങ്ങിയ കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിക്കുക. കാസര്‍ഗോഡ്, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ നിന്നാണ് മലയാളികളെ കാണാതായത്. 17 പേരെയാണ് കാസര്‍ഗോഡ് നിന്ന് കാണാതായത്. ഇവര്‍ ഇറാനിലേക്ക് കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല കാണാതായ ഒരു മലയാളി മുംബൈയില്‍ പിടിയിലായതായി ഇന്നലെ വാര്‍ത്തകകള്‍ വന്നിരുന്നു.

21 പേരെയാണ് കേരളത്തില്‍ നിന്ന് കാണാതായത്. ഇതില്‍ 11 പേര്‍ ഐഎസില്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലെന്ന് കേന്ദ്രം സഹമന്ത്രി കിരണ റിജിജു ഇന്നലെ പ്രതികരിച്ചിരുന്നു.

Story by
Read More >>