വയനാട്ടിലെ അവിവാഹിതകളായ അമ്മമാരുടെ അവസ്ഥ അപലപനീയമെന്ന് മനുഷ്യാവകാശ കമ്മീഷൻ; അമ്മമാരെ പുനരവധിവസിപ്പിക്കുമെന്ന് എ കെ ബാലൻ

വയനാട്ടിലെ അവിവാഹിതരായ അമ്മമാര്‍ക്ക് വീടും സ്ഥലവും നല്‍കുമെന്ന് പട്ടിക ജാതി-പട്ടിക വര്‍ഗ മന്ത്രി എ കെ ബാലന്‍ പറഞ്ഞു. അവിവാഹിതരായ അമ്മമാരെ പുനരധിവാസിപ്പിക്കാനുള്ള പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി പ്രകാരം ഇവര്‍ക്ക് തൊഴില്‍ നല്‍കും

വയനാട്ടിലെ അവിവാഹിതകളായ അമ്മമാരുടെ അവസ്ഥ അപലപനീയമെന്ന് മനുഷ്യാവകാശ കമ്മീഷൻ; അമ്മമാരെ പുനരവധിവസിപ്പിക്കുമെന്ന് എ കെ ബാലൻ

ന്യൂഡല്‍ഹി: വയനാട്ടിലെ അവിവാഹിതരായ ആദിവാസി അമ്മമാരുടെ മോശം ജീവിത സാഹചര്യത്തിന് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. അവിവാഹിതരായ അമ്മമാരുടെ അവസ്ഥ അപലപനീയമാണെന്നും കമ്മീഷന്‍ പ്രതികരിച്ചു. ജില്ലാ ഭരണകൂടത്തോടും കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. കൂടുതല്‍   തെളിവെടുപ്പിനായി കമ്മീഷന്‍ അടുത്ത മാസം വയനാട്ടിലെത്തും.

കല്‍പ്പറ്റയിലെ ആദിവാസി ഊരുകളിലെ തകര്‍ന്ന് വീഴാറായ കൂരകളില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് ടൈല്‍ പാകുന്നതായി വാര്‍ത്ത പുറത്ത് വന്നിരുന്നു. ഈ വിഷയത്തിലാണ് കമ്മീഷന്‍ ജില്ലാഭരണകൂടത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഈ മാസം 28നുള്ളില്‍ വിശദീകരണ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.


വയനാട്ടിലെ അവിവാഹിതരായ അമ്മമാര്‍ക്ക് വീടും സ്ഥലവും നല്‍കുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. അവിവാഹിതരായ അമ്മമാരെ പുനരധിവാസിപ്പിക്കാനുള്ള പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.  തൊഴിലുറപ്പ് പദ്ധതി പ്രകാരം ഇവര്‍ക്ക്  തൊഴില്‍ നല്‍കും. മാത്രമല്ല കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. ഉദ്യോഗസ്ഥരെ ഫലപ്രദമായി ഉപയോഗിക്കുമെന്നും ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും മന്ത്രി അറിയിച്ചു.

തകര്‍ന്നു വീഴാറായ കൂരകളുടെ മുറ്റത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് ടൈല്‍ പാകിയ സംഭവത്തില്‍ സെക്രട്ടറിതല അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം ഉത്തരവാദിത്തമില്ലാത്ത കാലഘട്ടമായിരുന്നു എന്നും ഊരു വികസനത്തിന്റെ പേരില്‍ ക്രമവിരുദ്ധമായ പ്രവര്‍ത്തികളാണ് നടന്നതെന്നും മന്ത്രി പറഞ്ഞു.

Read More >>