ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ നാടന്‍ പച്ചക്കറിക്കു പകരം തമിഴ്‌നാട് പച്ചക്കറി എത്തിച്ച സംഭവം; ഹോര്‍ട്ടികോര്‍പ്പ് എംഎഡിയുള്‍പ്പെടെയുള്ളവരെ സസ്‌പെന്‍ഡ് ചെയ്തു

ഇവിടെ നടന്നത് വന്‍ തട്ടിപ്പാണെന്നുള്ളതാണ് പരിശോധനയില്‍ മന്ത്രി കണ്ടെത്തിയത്. പ്രാദേശിക കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വാങ്ങാതെ തമിഴ്നാട്ടില്‍നിന്നും മൂന്നാംകിട പച്ചക്കറി കുറഞ്ഞ വിലയ്ക്ക് സംഭരിച്ച് കൂടിയ വിലയ്ക്ക് മിറിച്ചു വില്‍ക്കുകയായിരുന്നു ചെയ്തിരുന്നത്.

ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ നാടന്‍ പച്ചക്കറിക്കു പകരം തമിഴ്‌നാട് പച്ചക്കറി എത്തിച്ച സംഭവം; ഹോര്‍ട്ടികോര്‍പ്പ് എംഎഡിയുള്‍പ്പെടെയുള്ളവരെ സസ്‌പെന്‍ഡ് ചെയ്തു

സര്‍ക്കാര്‍ സംരംഭമായ ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ നാടന്‍ പച്ചക്കറികള്‍ എന്ന പേരില്‍ തമിഴ്നാട്ടില്‍നിന്നുമെത്തുന്ന നിലവാരമില്ലാത്ത പച്ചക്കറികള്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍പ്പന നടത്തിയ സംഭവത്തില്‍ ഹോര്‍ട്ടികോര്‍പ് മാനേജിങ് ഡയറക്ടര്‍ ആര്‍. സുരേഷ്‌കുമാറിനെയും ആനയറ വിപണകേന്ദ്രം റീജണല്‍ മാനേജര്‍ സി. മധുസൂദനനെയും സസ്പെന്‍ഡ് ചെയ്തു. ക്രമക്കേടിനെക്കുറിച്ച് വകുപ്പുതല വിജിലന്‍സ് അന്വേഷണം നടത്താനും മന്ത്രി വിഎസ് സുനില്‍കുമാര്‍ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം മന്ത്രിയുടെ നേതൃത്വത്തില്‍ വേള്‍ഡ് മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു.


സംസ്ഥാനത്തുള്ള കൃഷിക്കാര്‍ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറി സംഭരിക്കാനും വിതരണം ചെയ്യാനുമാണ് ആനയറ മൊത്തവ്യാപാരകേന്ദ്രം ആരംഭിച്ചത്. ഹോര്‍ട്ടികോര്‍പ്പിനായിരുന്നു ഇതിന്റെ ചുമതല. എന്നാല്‍ ഇവിടെ നടന്നത് വന്‍ തട്ടിപ്പാണെന്നുള്ളതാണ് പരിശോധനയില്‍ മന്ത്രി കണ്ടെത്തിയത്. പ്രാദേശിക കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വാങ്ങാതെ തമിഴ്നാട്ടില്‍നിന്നും മൂന്നാംകിട പച്ചക്കറി കുറഞ്ഞ വിലയ്ക്ക് സംഭരിച്ച് കൂടിയ വിലയ്ക്ക് മിറിച്ചു വില്‍ക്കുകയായിരുന്നു ചെയ്തിരുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി കര്‍ഷകര്‍ മന്ത്രിക്കു പരാതി നല്‍കിയതിന്റെ അിസ്ഥാനത്തിലാണ് മിന്നല്‍പരിശോധനയുമായി മന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ഏഴോടെ തമിഴ്നാട്ടില്‍നിന്നും പച്ചക്കറി ലോഡ് എത്തിയതിനൊപ്പം മന്ത്രിയും ആനയറ വേള്‍ഡ് മാര്‍ക്കറ്റിലെത്തി. മന്ത്രിയെ കണ്ട് ഞെട്ടിയ ഉദ്യോഗസ്ഥര്‍ക്ക് പച്ചക്കറികള്‍ ആരു വിതരണം ചെയ്തു, എവിടെനിന്നു വന്നു എന്നതിനെപ്പറ്റി വ്യക്തമായ മറുപടി നല്‍കാന്‍ സാധിച്ചില്ല. വിതരണകേന്ദ്രങ്ങളിലെത്തിക്കാനായി തരംതിരിച്ചിട്ടിരുന്ന പച്ചക്കറികള്‍ ഒറ്റ നോനട്ടത്തില്‍ തന്നെ നാടനല്ലെന്നും തമിഴ്നാട്ടില്‍നിന്നുള്ളതാണെന്നും വ്യക്തമാകുന്നതായിരുന്നു. പക്ഷേ പച്ചക്കറി പ്രാദേശികകര്‍ഷകരില്‍നിന്നു സംഭരിച്ചതാണെന്നു രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നത്.

പക്ഷേ പ്രസ്തുത പച്ചക്കറികളുടെ ബില്ലുകള്‍ തമിഴ്നാട്ടില്‍നിന്നുള്ളതായിരുന്നു. ഈ രേഖകളെല്ലാം പിടിച്ചെടുക്കാന്‍ മന്ത്രി ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുകയും ഉദ്യോഗസ്ഥര്‍ അനുസരിക്കുകയും ചെയ്തു. കുറ്റക്കാര്‍ ആരായാലും മുഖംനോക്കാതെ നടപടിയുണ്ടാകുമെന്നു മന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മന്ത്രി സസ്‌പെന്‍ഷന്‍ നടപടി പ്രഖ്യാപിച്ചത്. പച്ചക്കറി വാങ്ങുന്നതിന്റെ ചുമലയുള്ള പര്‍ച്ചേസ് മാനേജര്‍മാരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമിയോടു മന്ത്രി നിര്‍ദേശിക്കുകയും തുടര്‍ന്ന്, ഇന്നലെ വൈകിട്ടോടെ വിജിലന്‍സ് അന്വേഷണത്തിനു മന്ത്രി ഉത്തരവിടുകയുമായിരുന്നു. സസ്‌പെന്‍ഷനിലായ ഹോര്‍ട്ടികോര്‍പ്പ് എംഡിയുടെ താല്‍കാലിക ചുമതല വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിക്കു കൈമാറിയിട്ടുണ്ട്. കൃഷിവകുപ്പിലെ സ്പെഷല്‍ വിജിലന്‍സ് സെല്ലിനാണ് അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്.

Read More >>