സര്‍ക്കാര്‍ സംരംഭമായ ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ നേരം പുലരുന്നതിന് മുമ്പ് മന്ത്രി വിഎസ് സുനില്‍കുമാറിന്റെ പരിശോധന; കണ്ടെത്തിയത് വന്‍ തട്ടിപ്പ്

കേരളത്തിലെ കര്‍ഷകരില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങാതെ തമിഴ്നാട്ടില്‍ നിന്നും പച്ചക്കറി ഇറക്കുമതി ചെയ്ത് കൂടിയ വിലയ്ക്ക് വില്‍ക്കുന്നതായി ആരോപണം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി നേരിട്ട് ഇടപെട്ടത്. ഇതിന്റെ ഭാഗമായി കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പരിശോധനയ്ക്കായി പുലര്‍ച്ചെ തന്നെ മാര്‍ക്കറ്റില്‍ എത്തുകയായിരുന്നു.

സര്‍ക്കാര്‍ സംരംഭമായ ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ നേരം പുലരുന്നതിന് മുമ്പ് മന്ത്രി വിഎസ് സുനില്‍കുമാറിന്റെ പരിശോധന; കണ്ടെത്തിയത് വന്‍ തട്ടിപ്പ്

സര്‍ക്കാര്‍ സംരംഭത്തില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടുകള്‍ക്കെതിരെ കൃഷിവകുപ്പ് ശക്തമായ നടപടികളുമായി മുന്നോട്ട്. കര്‍ഷകരില്‍ നിന്നും കാര്‍ഷികോത്പന്നങ്ങള്‍ നേരിട്ട് വാങ്ങി കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഏജന്‍സിയായ ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ വന്‍തട്ടിപ്പ് നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വിഎസ് സുനില്‍കുമാര്‍ അറിയിച്ചു.


കേരളത്തിലെ കര്‍ഷകരില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങാതെ തമിഴ്നാട്ടില്‍ നിന്നും പച്ചക്കറി ഇറക്കുമതി ചെയ്ത് കൂടിയ വിലയ്ക്ക് വില്‍ക്കുന്നതായി ആരോപണം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി നേരിട്ട് ഇടപെട്ടത്. ഇതിന്റെ ഭാഗമായി കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പരിശോധനയ്ക്കായി പുലര്‍ച്ചെ തന്നെ മാര്‍ക്കറ്റില്‍ എത്തുകയായിരുന്നു. കൃഷി സെക്രട്ടറി രാജു നാരായണ സ്വാമിയും മറ്റ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പരിശോധനയില്‍ വന്‍ ക്രമക്കേടാണ് കണ്ടെത്തിയതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ചാലമാര്‍ക്കറ്റില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എടുക്കുന്ന മൂന്നാംകിട പച്ചക്കറികള്‍ നാടന്‍ പച്ചക്കറികള്‍ എന്ന വ്യാജേന ഉപഭോക്താക്കള്‍ക്ക് വന്‍വിലയ്ക്ക് വിറ്റഴിക്കുകയാണ് ഇവിടെ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ പുരോഗതിക്കുവേണ്ടി കൃഷിവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് വേള്‍ഡ് മാര്‍ക്കറ്റ് നടത്തുന്നത്. ഈ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തില്‍ ലോകബാങ്കിന്റെയടക്കം സഹായവും ലഭ്യമായിട്ടുണ്ട്.

Read More >>